കെഎസ്ആര്‍ടിസി; അതിരൂക്ഷ പ്രതിസന്ധിയെന്ന് മന്ത്രി, സര്‍വ്വീസ് പ്രതിസന്ധി രണ്ട് മാസത്തേക്കെന്ന് എംഡി

എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതു മൂലം കെഎസ്ആര്‍ടിസിയില്‍ അതിരൂക്ഷ പ്രതിസന്ധിയെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. പ്രശ്ന പരിഹാരത്തിനു താത്ക്കാലിക മാർഗങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്താകെ ഇന്നു രാവിലെ മാത്രം 900 ത്തിലധികം ഷെഡ്യൂളുകളാണ്
മുടങ്ങിയത്.
പിരിച്ചുവിട്ട എം പാനൽ കണ്ടക്ടർമാരോട് നീതിപൂർവ്വകമായ സമീപനം സർക്കാർ സ്വീകരിക്കണം : കെ സുധാകരൻ
ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ പകരം സംവിധാനം ഏർപ്പെടുത്തുമെന്നാണ് ഈ വിഷയത്തില്‍ കെഎസ്ആര്‍ടിസി എംഡി ടോമന്‍ ജെ തച്ചങ്കരിയുടെ പ്രതികരണം. . രണ്ട് മാസം വരെ സർവീസുകളുടെ കാര്യത്തിൽ പ്രതിസന്ധി ഉണ്ടാകും. എം പാനല്‍ ജീവനക്കാർക്ക് വേണ്ടി കോടതിയിൽ പരമാവധി വാദിച്ചെന്നും കോടതി വിധി നടപ്പിലാക്കാതെ വേറെ വഴി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി ലിസ്റ്റില് ഉള്ളവരെയും എം പാനല്‍കരെയും ഒരുമിച്ച് ജോലിയിൽ പ്രവേശിപ്പിക്കാൻ ഉള്ള സാഹചര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിപ്പോകളില്‍ ജീവനക്കാരില്ല; സര്‍വ്വീസും, പൊറുതിമുട്ടി ജനം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here