Advertisement

മമ്മൂട്ടിയുടെ പേരന്‍പ് റിലീസ് തിയതി പ്രഖ്യാപിച്ചു

December 19, 2018
0 minutes Read

മമ്മുട്ടിയുടെ ശ്രദ്ധേയ പ്രകടനം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ തമിഴ് ചിത്രം പേരൻപിന്റ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. വരുന്ന ഫെബ്രുവരിയില്‍ ലോക വ്യാപകമായി ചിത്രം പ്രദര്‍ശനത്തിനെത്തും. മമ്മുട്ടി തന്നെയാണ് റിലീസ് വിവരം ഔദ്യോഗികമായി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. മമ്മുട്ടിയുടെ അസാധ്യ അഭിനയമാണ് ചിത്രത്തില്‍ കാണാന്‍ സാധിച്ചതെന്ന് ചിത്രം കണ്ട ഗോവ അന്താരാഷ്ട്ര ചലച്ചിത്രോല്‍വത്തിലെ പ്രേക്ഷകര്‍ പറഞ്ഞിരുന്നു. ചിത്രം കണ്ട നിരവധി പേര്‍ സിനിമയെ അഭിനന്ദിച്ച് സാമൂഹിക മാധ്യമങ്ങളിലും രംഗത്ത് വന്നിരുന്നു.

ദേശീയ അവാർഡ് ജേതാവായ റാമിന്റെ നാലാമത്തെ ചിത്രമാണ് പേരൻപ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും മമ്മുട്ടിയുടെ കൂടെ തന്നെ പ്രധാന വേഷങ്ങളിൽ പേരൻപില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയും പേരൻപിനുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top