കാസര്‍കോട് പെരിയയില്‍ എയര്‍സ്ട്രിപ്പിന് ചിറകുമുളക്കുന്നു

ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവില്‍ കാസര്‍കോട് പെരിയയില്‍ എയര്‍സ്ട്രിപ്പിന് ചിറകുമുളക്കുന്നു. 80 ഏക്കര്‍ ഭൂമിയാണ് ചെറുവിമാനത്താവളത്തിനായി മാറ്റിവെച്ചിരിക്കുന്നത്. 20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ എയര്‍സ്ട്രിപ്പിന്റെ സാധ്യതാ പഠനത്തിനും പരിശോധനയ്ക്കുമായി മഹീന്ദ്ര ഗ്രൂപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ കഴിഞ്ഞ ദിസം സ്ഥലം സന്ദര്‍ശിച്ചു. പൂര്‍ണ തൃപ്തിയാണ് രേഖപ്പെടുത്തിയത്. ജില്ലാ പഞ്ചായത്ത് ബജറ്റിലാണ് ചെറുവിമാനത്താവള പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. 20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ബേക്കല്‍ ടൂറിസം വികസനത്തിന്റെ ഭാഗമായാണ് പെരിയയില്‍ എയര്‍ സ്ട്രിപ്പ് നിര്‍മാണത്തിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്. നേരത്തെ സ്ഥലം സംബന്ധിച്ച പഠനം നടത്താന്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സാധ്യതാ പഠനം ആരംഭിച്ചിരിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 45 യാത്രക്കാരുള്ള വിമാനം ഇറക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here