‘താത്വികമായ അവലോകനം’; ഹനുമാന്‍ മുസ്ലീമാണെന്ന് ബിജെപി നേതാവ്

ഹനുമാന്‍ ഒരു മുസ്ലീം ദൈവമാണെന്ന വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്. ഉത്തര്‍പ്രദേശ് നിയമനിര്‍മാണ കൗണ്‍സില്‍ അംഗവും (എംഎല്‍സി) മുതിര്‍ന്ന ബിജെപി നേതാവുമായ ബുകാല്‍ നവാബാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. മുസ്ലീം പേരുകളോട് സാമ്യമുള്ളതാണ് ഹനുമാന്റെ പേരെന്ന് നവാബ് അവകാശപ്പെട്ടു. എഎന്‍ഐയോടാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
#WATCH: BJP MLC Bukkal Nawab says “Hamara man’na hai Hanuman ji Muslaman theyy, isliye Musalmanon ke andar jo naam rakha jata hai Rehman, Ramzan, Farman, Zishan, Qurban jitne bhi naam rakhe jaate hain wo karib karib unhi par rakhe jaate hain.” pic.twitter.com/1CoBIl4fPv
— ANI (@ANI) December 20, 2018
“Humaara maanna hai ki Hanumanji musalmaan thhay. Issliye musalmaanon mein naam rakha jaata hai Rehman, Ramzam, Farman, Zeeshan, Qurbaan. Saare naam kareeb kareeb unke naam se miltey hain” – ഹനുമാന്‍ മുസ്ലീമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മുസ്ലീം പേരുകളെല്ലാം ഹനുമാന്റെ പേരുമായി ബന്ധമുള്ളവയാണ്. റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, സീഷാന്‍, ഖുര്‍ബാന്‍ തുടങ്ങിയ പേരുകളോട് ഹനുമാന്‍ എന്ന പേരിന് സാമ്യമുണ്ട്. ഇത്തരം പേരുകള്‍ ഇസ്ലാമില്‍ മാത്രമുള്ളതാണ് – ബുകാല്‍ നവാബ് വിശദീകരിച്ചു.
ഹനുമാന്‍ ദളിത് ആണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോടെയാണ് ഈ വിഷയത്തില്‍ നേരത്തെ വിവാദം ആരംഭിച്ചത്.
The political slugfest over Lord Hanuman got a new twist when Uttar Pradesh BJP MLC Bukkal Nawab claimed that the deity was a Muslim
Read @ANI story | https://t.co/HOXvDa3iDx pic.twitter.com/6yxVLThdGk
— ANI Digital (@ani_digital) December 20, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here