ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി

രാജ്യത്ത് ബാങ്കുകളുടെ പ്രവർത്തനം ഇന്നു മുതൽ അഞ്ചു ദിവസം തടസപ്പെടും. തുടർച്ചയായ ബാങ്ക് അവധി എ ടി എം പ്രവർത്തനങ്ങളേയും ബാധിച്ചേക്കും . ബാങ്ക് ഓഫീസർമാർ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും. സേവന വേതന വ്യവസ്ഥകളിലെയും പെൻഷനിലെയും അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ പണിമുടക്കുന്നത്.
നാലാം ശനിയാഴ്ചയായ നാളെയും ഞായറാഴ്ചയായ മറ്റന്നാളും ബാങ്കുകൾ പ്രവർത്തിക്കില്ല.തിങ്ക ളാഴ്ച ബാങ്ക് അവധിയാണ്. 24ന് ബാങ്കുകൾ പ്രവർത്തിക്കും. 25ന് ക്രിസ്മസ് അവധിയുമാണ്. 26ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here