ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താലുകളില്‍ നിന്ന് വിട്ടുനില്‍ക്കും; ഐ.എം.എ

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താലുകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാനും ഹര്‍ത്താല്‍ ദിവസങ്ങളില്‍ ആവശ്യക്കാര്‍ക്ക് എല്ലാ സഹായങ്ങളും എത്തിക്കാനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) തീരുമാനം.
Read More: ഹര്‍ത്താലുകളോട് ‘നില്ല് നില്ല്’; കടകള്‍ തുറക്കും, വാഹനങ്ങള്‍ ഓടും
ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ ആശുപത്രിയെ ഒഴുവാക്കാറുണ്ടെങ്കിലും രോഗികൾക്കും ജീവനക്കാർക്കും എത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിൽ ഹർത്താൽ ദിനങ്ങളിൽ രോഗികൾക്കും ജീവനകാർക്കും ആശുപത്രിയിൽ എത്താൻ വിപുലമായ സൗകര്യം ഐ.എം.എ ഒരുക്കും.
Read More: കുഞ്ഞാലിമരയ്ക്കാറായി മോഹന്‍ലാല്‍, ചിത്രങ്ങള്‍ വൈറല്‍
അതേസമയം, ഡോക്ടര്‍മാര്‍ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് സമരം ചെയ്യുന്നതെന്നും ഡോക്ടര്‍മാര്‍ സമരത്തിനു നിര്‍ബന്ധിതരാകുന്ന സാഹചര്യങ്ങളില്‍ മറ്റ് മാര്‍ഗങ്ങള്‍ ഐ.എം.എ ആലോചിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here