യോഹന്നാന്റെ വേഷമോ തന്നില്ല….ടിക് ടോക്കില്‍ താരമായി ഈ മിടുക്കി: വീഡിയോ

ഇത് ടിക് ടോക്കുകളുടെ കാലമാണ്. വിത്യസ്തമായ ടിക് ടോക്കുകള്‍ ചെയ്യുന്നവരെ തെരഞ്ഞ് നടക്കുന്നുണ്ട് സോഷ്യല്‍മീഡിയ. എന്നാല്‍ ഒരു കുട്ടിത്താരത്തിന്റെ ടിക്ക് ടോക് വീഡിയകള്‍ക്കാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ നിറഞ്ഞു കൈയടിക്കുന്നത്.
ഹാസ്യവും പരിഭവവുമൊക്കെ അടങ്ങുന്ന വിവിധ സിനിമാരംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് കൊച്ചുമിടുക്കിയുടെ പ്രകടനം. ‘വേറെ ലെവല്‍’ എന്നാണ് സോഷ്യല്‍ മീഡിയയുടെ കമന്റ്. സലീം കുമാര്‍, ഉര്‍വ്വശി, ദിലീപ്, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെയെല്ലാം ഡയലോഗുകള്‍ അതിമനോഹരമായി ടിക് ടോക്കില്‍ അനുകരിക്കുന്നുണ്ട് ഈ കുട്ടിത്താരം.
Read more: ജനകീയ നേതാവായി മമ്മൂട്ടി; ‘യാത്ര’യുടെ ടീസര്‍ ശ്രദ്ധേയമാകുന്നു
സാമൂഹ്യമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് മിടുക്കിക്കുട്ടിയുടെ പ്രകടനത്തിന് ലഭിക്കുന്നത്. നിരവധി പേര്‍ ഇതിനോടകം തന്നെ ഈ വൈറല്‍ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here