Advertisement

വിജി സമരപന്തലില്‍ കുഴഞ്ഞു വീണു

December 21, 2018
0 minutes Read
viji

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി സമരപന്തലില്‍ കുഴഞ്ഞു വീണു. കഴിഞ്ഞ 12 ദിവസങ്ങളായി സെക്രട്ടറിയേറ്റ് പടിയ്ക്കല്‍ റിലേ സത്യാഗ്രഹത്തിലാണ് വിജി. ജോലിയും സഹായവാഗ്ദാനങ്ങളും ലഭിച്ചില്ലെന്ന് ആരോപിച്ചാണ് വിജി വീണ്ടും സമരപന്തലില്‍ എത്തിയത്. സനലിന്റെ മരണത്തിന് കാരണക്കാരനായ ഡിവൈ.എസ്. പി ആത്മഹത്യ ചെയ്തതോടെ സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ നിന്ന് പിന്മാറിയെന്നാണ് വിജിയുടെ ആരോപണം.

വിജിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ മാറ്റി. സനൽ കുമാറിന്റെ അമ്മ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം തുടരുകയാണ് . സര്ക്കാര് വാഗ്ദാനങ്ങൾ പലിക്കുനില്ലെന്ന് ആരോപിച്ച് ഡിസംബർ 10നാണ് വിജിയും കുടുംബവും സമരം ആരംഭിച്ചത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് വിജിയെ ആശുപത്രിയിൽ സന്ദർശിച്ചു.

വിജി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് മരിച്ച സനല്‍കുമാറിന്റെ അമ്മ. മന്ത്രി എം.എം.മണിയുടെ ആക്ഷേപ വാക്കുകള്‍ വിജിയെ ഏറെ വേദനിപ്പിച്ചെന്നും രമണി 24നോട് പറഞ്ഞു. സമരം 12 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ തിരിഞ്ഞ് നോക്കാത്തതില്‍ വിജി കടുത്ത വിഷമം അനുഭവിച്ചിരുന്നെന്നും ഇവര്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top