ജിഎസ്ടി; ഭിന്നശേഷിക്കാരുടെ സഹായത്തിനുള്ള ഉപകരണങ്ങള്‍ക്ക് നികുതി അഞ്ച് ശതമാനമാക്കി കുറച്ചു

ഉത്പന്നങ്ങളും സേവനങ്ങളും അടക്കം 23 വിഭാഗങ്ങളില്‍ നികുതി നിരക്ക് കുറച്ച് ജിഎസ്ടി കൗണ്‍സില്‍. വീല്‍ ചെയര്‍, ടി.വി സ്‌ക്രീന്‍, ഉപയോഗിച്ച ടയര്‍ എന്നിവയുടെ വില കുറയും.എന്നാല്‍, എയര്‍ കണ്ടീഷനര്‍, ഫ്രിഡ്ജ്, സിമന്റ് എന്നിവയുടെ നികുതി നിരക്കില്‍ മാറ്റമില്ല.
ആറ് ഉത്പന്നങ്ങളുടെ നികുതിയാണ് 28 ശതമാനത്തില്‍ നിന്ന് കുറച്ചത്. ഇതില്‍ വീല്‍ ചെയറിന്റെ നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. 100 രൂപയ്ക്ക് മുകളിലുള്ള സിനിമ ടിക്കറ്റുകള്‍ക്ക് 18ഉം 100നു താഴെയുള്ളത്തിനു 12ശതമാനവും നികുതി ആക്കി നിജപ്പെടുത്തി. വീഡിയോ ഗെയിംമുകള്‍, സ്‌പോര്‍ട്‌സ് ഉത്പന്നങ്ങള്‍, വീഡിയോ ക്യാമറ, 32 ഇഞ്ച് ടിവി, ലിധിയം ബാറ്ററി, കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ഓട്ടോ മൊബൈല്‍ ഉത്പന്നങ്ങള്‍ എന്നിവക്ക് 18 ശതമാനമാകും ഇനി മുതല്‍ നികുതി. ഭിന്ന ശേഷിക്കാരുടെ സഹായത്തിനുള്ള ഉപകരണങ്ങള്‍ക്ക് നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. ശീതീകരിച്ച പച്ചക്കറികള്‍, സംഗീത പുസ്തകങ്ങള്‍ എന്നിവയുടെ നികുതി എടുത്തു കളഞ്ഞു. പാദരക്ഷകള്‍ക്കു 5 മുതല്‍ 18 ശതമാനം വരെ ഉത്പന്നത്തിനനുസരിച്ച് നികുതി. പാദരക്ഷകളില്‍ രേഖപെടുത്തിയ വിലയ്ക്ക് പകരം ബില്ലില്‍ എഴുതുന്ന തുകയാവും ഇനി നികുതി ഈടാക്കുക. സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന നടപടിയാണ് ജി.എസ്ടി കൗണ്‍സില്‍ സ്വീകരിച്ചതെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ഹജ്ജ് അടക്കമുള്ള തീര്‍ത്ഥാടകാരുടെ വിമാനക്കൂലിക്ക് 5 ശതമാനം നികുതി നല്‍കിയാല്‍ മതി. മൂന്നാം കക്ഷി ഇന്‍ഷുറന്‍സ് നികുതി 12 ശതമാനമാക്കി കുറച്ചു.
Read More: എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ ശോഭ സുരേന്ദ്രന്റെ സമരപന്തലില്‍
സംസ്ഥാന ലോട്ടറികള്‍ക്ക് 12ല്‍ നിന്ന് 28 ശതമാനം നികുതി ചുമത്തുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ലോട്ടറി മാഫിയയെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റെതെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ഇതിനെ എതിര്‍ക്കുമെന്നും തോമസ് ഐസക് പ്രതികരിച്ചു. പ്രളയ സെസിന്റെ കാര്യത്തില്‍ ഇന്നത്തെ ജിഎസ്ടി കൗണ്‍സിലിലും തീരുമാനമായില്ല.
Read More: ‘രാജ്യം വിട്ടു പോവുക’; ബിജെപി ഐടി സെല്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
ലോട്ടറിക്ക് 28 ശതമാനം നികുതി എന്നത് അടുത്ത ജിഎസ്ടി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുമെന്നാണ് അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയത്. എന്നാല്‍ ഇന്നത്തെ അജണ്ടയില്‍ ഇല്ലാത്ത കാര്യമാണ് കേന്ദ്ര ധനമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞതെന്ന് തോമസ് ഐസക് വിമര്‍ശിച്ചു. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. വിഷയം കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വെക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രളയ സെസ് ഏര്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം ജിഎസ്ടി കൗണ്‍സില്‍ സബ് കമ്മിറ്റി പരിശോധിച്ചു. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചു അടുത്ത കൗണ്‍സിലില്‍ തീരുമാനം ഉണ്ടാക്കാനാകും. ദുരന്ത ബാധിത സംസ്ഥാനങ്ങളുടെ വായ്പ പരിധി ഉയര്‍ത്തുന്ന കാര്യത്തിലും അന്തിമ തീരുമാനം ആയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here