സൗദിയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്

സൗദിയിൽ വാഹനാപകടം കുറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരിച്ചവരുടെ എണ്ണത്തിൽ 33 ശതമാനവും പരിക്കേറ്റവരുടെ എണ്ണത്തിൽ 21 ശതമാനവും കുറവുണ്ടായതയാണ് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Read More: 160 കോടി രൂപ ഐസിസിക്ക് നല്‍കിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നഷ്ടമാകും!
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സൗദിയിൽ വാഹനാപകടം വൻതോതിൽ കുറഞ്ഞതായാണ് പഠന റിപ്പോർട്ടുകൾ. വാഹനാപകട മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണത്തിൽ കാര്യമായ കുറവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അപകടം മൂലം മരിച്ചവരുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 33 ശതമാനവും പരിക്കേറ്റവരുടെ എണ്ണത്തിൽ 21 ശതമാനവും കുറവുണ്ടായിട്ടുണ്ട്. ട്രാഫിക് സുരക്ഷയ്ക്കായി ആഭ്യന്തര വകുപ്പ് നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഫലമായാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read More: ‘മനിതി’ സംഘം ശബരിമലയിലേക്ക്; യാത്രാ ദൃശ്യങ്ങള്‍ ’24’ ന്
ട്രാഫിക് നിയമ ലംഘന നിരീക്ഷണ രംഗത്ത് നടപ്പിലാക്കിയ നൂതന സാങ്കേതിക സംവിധാനങ്ങളും റോഡ് സുരക്ഷാ കൂട്ടിയതും ശക്തമായ ബോധ വൽക്കരണവുമെല്ലാം അപകടം കുറക്കാൻ ഒരു പരിധി വരെ കാരണമായിട്ടുണ്ട്. അപകടങ്ങൾ കൂടുതലുണ്ടാകുന്ന സ്ഥലങ്ങൾ നിർണയിച്ച് വേണ്ട നടപടികൾ സ്വീകരിച്ചതും അപകടം കുറയ്ക്കാന്‍ സഹായിച്ചു. വിവിധ മുൻസിപ്പാലിറ്റി വകുപ്പിന് കീഴിൽ പട്ടണത്തിനുള്ളിൽ 48 ശതമാനം അപകട മേഖല ഇല്ലാതാക്കിയതായും പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ട്രാഫിക് നിയമ ലംഘന നിരീക്ഷണത്തിനായി ആധുനിക സംവിധാനം ഏർപ്പെടുത്തിയതോടെ സീറ്റ് ബെൽറ്റ് ധരിക്കാതെയും, മൊബൈലിൽ സംസാരിച്ചും വാഹനമോടിക്കന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here