മത ന്യൂനപക്ഷങ്ങളെ വനിതാ മതിലിൽ ആകർഷിക്കാനുള്ള തന്ത്രങ്ങൾക്ക് തിരുവനന്തപുരത്തു തുടരുന്ന സി പി എം സംസ്ഥാന സമിതി യോഗം രൂപം നൽകും

മത ന്യൂനപക്ഷങ്ങളെ വനിതാ മതിലിൽ ആകർഷിക്കാനുള്ള തന്ത്രങ്ങൾക്ക് തിരുവനന്തപുരത്തു തുടരുന്ന സി പി എം സംസ്ഥാന സമിതി യോഗം രൂപം നൽകും. ഇടതു മുന്നണി വിപുലീകരണക്കാര്യവും യോഗത്തിന്റെ പരിഗണനക്കു വരുന്നുണ്ട്
വനിതാ മതിലിൽ നിന്നും നവോത്ഥാന പരിപാടികളിൽ നിന്നും ന്യൂനപക്ഷങ്ങളെ അകറ്റി നിർത്തുന്നെന്ന വിമർശനം വ്യാപകമായിരുന്നു.ഇക്കാരണത്താൽ പ്രതിപക്ഷം വർഗീയ മതിലെന്ന് വിളിക്കുകയും ചെയ്തു.വിമർശനം ശക്തമായതോടെ ന്യൂനപക്ഷ വിഭാഗങ്ങളേയും മതമേലധ്യക്ഷന്മാരേയും വനിതാ മതിലിൽ ഒപ്പം ചേർക്കാൻ സി പി ഐ എം തീരുമാനിക്കുകയായിരുന്നു
ബുധനാഴ്ച ചേരുന്ന എൽ ഡി എഫ് യോഗം മുന്നണി വിപുലീകരണം പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സി പി ഐ എം നിലപാട് സംസ്ഥാന സമിതി യോഗം തീരുമാനിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here