Advertisement

പൊന്നുംവിലയുള്ള ‘സൗദി ഈത്തപ്പഴം’

December 22, 2018
1 minute Read
dates saudi

ലോകത്ത് ഈത്തപ്പഴ ഉത്പാദനത്തിന്റെ പതിനഞ്ചു ശതമാനവും സൗദിയിലാണ്. സൗദി ഈത്തപ്പഴത്തിന് ലോകത്ത് ആവശ്യം കൂടി വരികയാണെന്ന് ഏറ്റവും പുതിയ കയറ്റുമതി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read More: ‘മനിതി’ സംഘം ശബരിമലയിലേക്ക്; യാത്രാ ദൃശ്യങ്ങള്‍ ’24’ ന്

സൗദിയില്‍ ഓരോ വര്‍ഷവും പതിനൊന്നു ലക്ഷം ടണ്‍ കാരക്കയാണ് ഉത്പാദിപ്പിക്കുന്നത്. ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്നതിന്റെ പതിനഞ്ചു ശതമാനം. നാഷണല്‍ സെന്‍റര്‍ ഫോര്‍ പാം ആന്‍ഡ്‌ ഡേറ്റ്സിന്‍റെ റിപ്പോര്‍ട്ട്‌ പ്രകാരം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി രണ്ട് കോടി എണ്‍പത്തിയഞ്ചു ലക്ഷം ഈന്തപ്പനകള്‍ ഉണ്ട്. 1073 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ഈന്തപ്പന കൃഷി ചെയ്യുന്നു.

Read More: ‘രാജ്യം വിട്ടു പോവുക’; ബിജെപി ഐടി സെല്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ഏതാണ്ട് നാനൂറോളം തരം ഈത്തപ്പഴമാണ് സൗദിയില്‍ കൃഷി ചെയ്യുന്നത്. ഇതില്‍ പതിനഞ്ച് ഇനങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നു. ഈ വര്‍ഷം ആദ്യപാദത്തിലെ കണക്കു പ്രകാരം രാജ്യത്തെ ഈത്തപ്പഴ കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11.7 ശതമാനം വര്‍ധിച്ചു. ഇരുപത്തിരണ്ടര കോടിയോളം റിയാലിന്റെ കയറ്റുമതിയാണ് ഈ കാലയളവില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് ഇരുപത് കോടിയില്‍ താഴെയായിരുന്നു. 157 ഈത്തപ്പഴ ഫാക്ടറികള്‍ സൗദിയില്‍ ഉണ്ട്. പതിനായിരത്തിലധികം തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നതായും റിപ്പോര്‍ട്ട്‌ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top