ഇന്ന് സംസ്ഥാനത്ത് റദ്ദാക്കിയത് 963 കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍

പ്രതിസന്ധിക്ക് അറുതിയില്ലാതെ കെ.എസ്.ആർ.ടി.സി. 963 സർവീസുകളാണ് സംസ്ഥാനത്ത് ഇന്ന് റദ്ദാക്കിയത്. പുതിയ കണ്ടക്ടർമാരുടെ പരിശീലനം ആരംഭിച്ചു. അതേസമയം, പിരിച്ചുവിടപ്പെട്ട എം പാനൽ ജീവനക്കാരുടെ ലോങ്ങ് മാർച്ച് കൊല്ലം ജില്ലയിൽ പര്യടനം തുടരുകയാണ്.
Read More: ‘മനിതി’ സംഘം നാളെ ശബരിമല സന്ദര്‍ശിക്കും; യാത്രാ ദൃശ്യങ്ങള്‍ ’24’ ന്
മതിയായ കണ്ടക്ടർമാരില്ലാത്തതിനാൽ സംസ്ഥാനത്ത് 963 സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. തിരുവനന്തപുരം മേഖലയിൽ 353 ഉം എറണാകുളത്ത് 449 ഉം കോഴിക്കോട് 161 ഉം സർവീസുകൾ റദ്ദാക്കി.
Read More: ‘രാജ്യം വിട്ടു പോവുക’; ബിജെപി ഐടി സെല്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
അതേസമയം, സർവീസുകൾ റദ്ദാക്കിയത് വരുമാനത്തെ ബാധിച്ചിട്ടില്ലെന്ന് തന്നെയാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്. 7 കോടി 70 ലക്ഷം രൂപയായിരുന്നു ഇന്നലത്തെ കളക്ഷൻ. പുതുതായി നിയമനം നൽകിയ കണ്ടക്ടർമാരുടെ പരിശീലനവും ഇന്ന് ആരംഭിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഇവരുടെ പരിശീലനം പൂർത്തിയാക്കും. ശേഷം ഇവർക്ക് സ്വതന്ത്ര ചുമതല നൽകുന്നതോട് കൂടിയേ കെ.എസ്.ആർ.ടി.സിയിലെ നിലവിലെ പ്രതിസന്ധിക്ക് താത്കാലികമയെങ്കിലും പരിഹാരമാകൂ. പി.എസ്.സി വഴിയുള്ള നിയമനം 45 ദിവസം കൊണ്ട് പൂർത്തിയാക്കും. അതിനു ശേഷമേ എംപ്ലോയ്മെന്റ് എക്സ്ചേസ്ചേഞ്ച് വഴിയുള്ള താത്കാലിക ജീവനക്കാരെ പരിഗണിക്കൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here