Advertisement

‘രണ്ടു പേരുടെ തല തുളച്ച് വെടിയുണ്ട പുറത്തേക്ക് പാഞ്ഞു’; തൂത്തുക്കുടി വെടിവെപ്പിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

December 22, 2018
1 minute Read

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വേദാന്ത കമ്പനിയുടെ നിയന്ത്രണത്തിലുള്ള സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ത്തത് പിന്നില്‍ നിന്ന്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളത്. മരിച്ച 13 പേരുടെയും തലയിലോ, നെഞ്ചിന്റെ പിന്‍ഭാഗത്തോ ആണ് വെടിയേറ്റിട്ടുള്ളതെന്നും രണ്ടു പേരുടെ തല തുളച്ച് വെടിയുണ്ട പുറത്തേക്ക് പാഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More: ‘രാജ്യം വിട്ടു പോവുക’; ബിജെപി ഐടി സെല്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

കൊല്ലപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞ 17 വയസ്സുള്ള ജെ സ്‌നോലിന്റെ തലക്ക് പിന്നില്‍ വെടിയേറ്റ ശേഷം വായിലൂടെ വെടിയുണ്ട പുറത്ത് വന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 40കാരിയായ ജാന്‍സിക്ക് ചെവിയ്ക്കാണ് വെടിയേറ്റത്. 34കാരനായ മണിരാജന്റെ നെറ്റിയിലൂടെയാണ് വെടിയുണ്ട തുളച്ചു കയറിയത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായാണ് മണിരാജന്‍ മരിക്കുന്നത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പോലീസ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടില്ല. വിവിധ ആശുപത്രികളിലെ ഫോറന്‍സിക് മെഡിസിന്‍ വിദഗ്ധറുടെ റിപ്പോര്‍ട്ടുകള്‍ ഏകോപനം ചെയ്ത റിപ്പോര്‍ട്ട് റോയിട്ടേഴ്‌സാണ് പുറത്ത് വിട്ടത്. മരിച്ച 13ല്‍ 11പേരുടെ വീട്ടുകാരുമായും റോയിട്ടേഴ്‌സ് ലേഖകര്‍ ബന്ധപ്പെട്ടു. ഇതില്‍ 10 വീട്ടുകാരും നിയമനടപടിക്ക് താല്‍പര്യമില്ല. ഒരാള്‍ മാത്രമേ നിയമം വഴി നീതി ലഭിക്കാന്‍ താന്‍ ശ്രമിക്കുമെന്ന് മാത്രമേ പറഞ്ഞുള്ളൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top