‘കോമഡി ഉത്സവം’ ചരിത്രതാളുകളില്‍; ഗിന്നസ് റെക്കോര്‍ഡ്

പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവം ചരിത്രതാളുകളില്‍. ഏറ്റവും കൂടുതല്‍ കലാകാരന്‍മാരെ പങ്കെടുപ്പിച്ച് 12 മണിക്കൂര്‍ നീണ്ട തത്സമയ സംപ്രേഷണത്തിലൂടെയാണ് ഫ്‌ളവേഴ്‌സ് ചരിത്രതാളുകളില്‍ ഇടം പിടിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ കലാകാരന്‍മാരെ പങ്കെടുപ്പിച്ച തത്സമയ ടെലിവിഷന്‍ ഇവന്റ് വിഭാഗത്തില്‍ ഗിന്നസ് ലോക റെക്കോര്‍ഡ് ജനപ്രിയ പരിപാടിയായ കോമഡി ഉത്സവത്തിന് സ്വന്തം. 1525 കലാകാരന്‍മാരെ പങ്കെടുപ്പിച്ച ടെലിവിഷന്‍ പ്രതിഭാ മത്സരം എന്ന റെക്കോര്‍ഡാണ് കോമഡി ഉത്സവം സ്വന്തമാക്കിയത്. 1529 പേരാണ് മത്സരത്തില്‍ ആകെ പങ്കെടുത്തത്. 1525 മത്സരാര്‍ത്ഥികളുടെ പ്രകടനങ്ങളും ഗിന്നസിനായി പരിഗണിച്ചു. ഫ്‌ളവേഴ്‌സ് ടിവി മൂന്നാം തവണയാണ് ഗിന്നസില്‍ ഇടം നേടുന്നത്. ഇന്ന് രാവിലെ പത്ത് മുതലാണ് പരിപാടിയുടെ തത്സമയ സംപ്രേഷണം ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here