മനിതിയുടെ രണ്ടാമത്തെ സംഘം പമ്പയിലേക്ക്

മനിതിയുടെ രണ്ടാമത്തെ സംഘം പമ്പയിലേക്ക് എത്തും. 12പേര് അടങ്ങുന്ന സംഘമാണ് ഇപ്പോള്‍ സന്നിധാനത്തേക്ക് ശബരിമലയിലേക്ക് എത്തുന്നത്. എറണാകുളം ഭാഗത്ത് നിന്നാണ് ഇവര്‍ സന്നിധാനത്തേക്ക് വരുന്നത്. ഭക്തരുടെ വേഷത്തിലല്ല ഇവര്‍ സഞ്ചരിക്കുന്നത്. പ്രാദേശികമായ പിന്തുണ ഇവര്‍ക്കുണ്ടെന്നാണ് സൂചന. പഞ്ചാബ് ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കൂട്ടത്തിലുണ്ട്. മനിതിയുടെ മൂന്നാമത്തെ സംഘവും ശബരിമലയിലേക്ക് തിരിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനം എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ഇവര്‍ പറയുന്നത്. ലിംഗസമത്വം ഉറപ്പാക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്ന് സംഘം 24ന് അയച്ച വാട്സ് ആപ് സന്ദേശത്തിലുണ്ട്. മനിതിയുടെ ആദ്യത്തെ സംഘത്തെ ഇപ്പോള്‍ പമ്പയ്ക്ക് സമീപത്ത് തടഞ്ഞിരിക്കുകയാണ്. ആറ് പേര് അടങ്ങുന്ന സംഘത്തെയാണ് ഇപ്പോള്‍ തടഞ്ഞിരിക്കുന്നത്.
നേരത്തെ തന്നെ 23ന് തങ്ങള്‍ ശബരിമലയില്‍ എത്തുമെന്ന് മനിതി വ്യക്തമാക്കിയിരുന്നു.
യുവതികള്‍ അടങ്ങുന്ന സംഘം ഡിസംബര്‍ 23ന് ശബരിമലയിലെത്തും
പോലീസ് അകമ്പടിയില്ലാതെയാണ് സംഘം എത്തുന്നത്. ഇവര്‍ വിശ്വാസികളുടെ വേഷത്തിലല്ല ഇവര്‍ സഞ്ചരിക്കുന്നത്. ചെറു ഗ്രൂപ്പുകളായാണ് ഇവര്‍ എത്തുന്നത്. രണ്ട് ഗ്രൂപ്പുകളിലായി 19സ്ത്രീകളാണ് എത്തുന്നത്. മുഴുവന്‍ സ്തീകളും അമ്പത് വയസ്സില്‍ താഴെയുള്ളവരാണെന്നാണ് വിവരം. മൂന്നാമത്തെ ടീമില്‍ ഏഴ് പേരുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here