റിപ്പബ്ലിക്ക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ ഫ്ലോട്ട് കേന്ദ്ര സർക്കാർ ഒഴിവാക്കി

റിപ്പബ്ലിക്ക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ ഫ്ലോട്ട് കേന്ദ്ര സർക്കാർ ഒഴിവാക്കി. വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശനവുമുള്‍പ്പെടെയുള്ള നവോത്ഥാന മുന്നേറ്റങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്ലോട്ടാണ് ഇത്തവണ കേരളം അവതരിപ്പിക്കാനിരുന്നത്. ഫ്ലോട്ടിന് അനുമതി നിഷേധിച്ചത് രാഷ്ട്രീയ പ്രേരിതമെന്നാണ് ആക്ഷേപം.
Read More: ‘ഇനി താഴോട്ട്’; ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കാതെ യുവതികള്‍ ഇറങ്ങുന്നു
ശബരിമല വിഷയത്തില്‍ നവോത്ഥാനം പ്രചാരണ വിഷയമാക്കി കേരള സർക്കാരും സിപിഎമ്മും ശക്തമായി മുന്നോട്ട് പോകുന്നതിനിടയിലാണ് വൈക്കം സത്യാഗ്രഹം, ക്ഷേത്ര പ്രവേശന വിളംബരം എന്നിവ അടിസ്ഥാനമാക്കിയുള്ള ഫ്ലോട്ടിന് കേരളം അനുമതി തേടുന്നത്. ഫ്ലോട്ട് അവതരിപ്പിക്കാനായി പരിഗണിച്ചിരുന്ന 19 സംസ്ഥാനങ്ങളില്‍ കേരളവും ഇടം പിടിച്ചിരുന്നു. എന്നാല്‍, പിന്നീട് തയ്യാറാക്കിയ ചുരുക്ക പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കുകയായിരുന്നു.
Read More: ‘രാക്ഷസനി’ലെ ആ വിസ്മയിപ്പിച്ച രംഗങ്ങള്‍ പിറന്നതിങ്ങനെ; വീഡിയോ കാണാം
കേരളം മുന്നോട്ടു വെച്ച മാതൃകകളിൽ നിന്ന് ഗാന്ധിജിയും ശ്രീനാരായണ ഗുരുവും ഉള്‍പെടുന്ന ദ്യശ്യവുമായി മുന്നോട്ടു പോകാന്‍ സമിതി അനുമതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേരളം ഫ്ലോട്ട് നിർമ്മിച്ചത്. പരിശോധനക്കായി ഫ്ലോട്ട് സമർപിച്ചപ്പോള് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍, കേരളത്തെ ഒഴിവാക്കിയതില്‍ ചില രാഷ്ടീയ ഇടപെടലാണെന്നാണ് കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. കേരളത്തെ ഒഴിവാക്കിയതായി ഔദ്യോഗിക വിശദ്ദീകരണം ഇതുവരെ പ്രതിരോധ മന്ത്രാലയം നല്‍കിയിട്ടില്ല. 2014ല്‍ കേരളം പുരവഞ്ചിയിലൂടെ മികച്ച ദൃശ്യ അവതരണത്തിനുള്ള അവാർഡ് നേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here