വീണ്ടും അക്കപ്പെല്ല കൊണ്ട് വിസ്മയം തീർത്ത് ഗായിക അഞ്ജു ജോസഫ്

അക്കപ്പെല്ല ഇതിന് മുമ്പും നാം കേട്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയത് ഗായിക അഞ്ജു ജോസഫിന്റെ നേതൃത്വത്തിൽ ബാഹുബലി എന്ന ചിത്രത്തിലെ ധീവര എന്ന ഗാനത്തിന്റെ അക്കപ്പെല്ല വേർഷൻ കേട്ടപ്പോഴാണ്. സംഗീത മികവുകൊണ്ട് മാത്രമല്ല മലയാളികൾക്ക് നവ്യാനുഭവം സമ്മാനിച്ച ദൃശ്യമികവുകൊണ്ടും വീഡിയോ വേറിട്ടുനിന്നിരുന്നു. ഇപ്പോഴിതാ ‘ധീവര’ എന്ന ഹിറ്റ് അക്കപ്പെല്ലയ്ക്ക് ശേഷം വീണ്ടും മറ്റൊരു അക്കപ്പെല്ല ഗാനവുമായി യൂട്യൂബ് കീഴടക്കിയിരിക്കുകയാണ് അഞ്ജു ജോസഫ്.
180 എന്ന ചിത്രത്തിലെ ‘നീ കോറിനാൽ’ എന്ന ഗാനത്തിന്റെ അക്കപ്പെല്ല കവറുമായാണ് ഇത്തവണ അഞ്ജു എത്തിയിരിക്കുന്നത്. പൂർണമായും അബുദാബിയിൽ ചിത്രീകരിച്ച ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് അഞ്ജുവിന്റെ ഭർത്താവും ഫ്ളവേഴ്സ് ടിവി പ്രോഗ്രാം പ്രൊഡ്യൂസറുമായ അനൂപ് ജോണാണ്. അഞ്ജു ജോസഫും, കൃഷ്ണയുമാണ് ലീഡ് വോക്കൽസ്. ഭാഗ്യരാജ്, അമൽ ജോസ്, ആകർഷ് പ്രകാശ് എന്നിവരാണ് ബാക്കിംഗ് വോക്കൽസ്.
Read More : ‘ഇതുവരെയില്ലാത ഉണർവിത്’ എന്ന ഗാനത്തിന് സൂപ്പർ കവർ ഒരുക്കി ഗായിക അഞ്ജു ജോസഫ്
ഇതിന് പുറമെ തന്റെ യൂട്യൂബ് ചാനലിലൂടെ അഞ്ജു ജോസഫ് അപ്ലോഡ് ചെയ്യുന്ന സോളോ ഗാനങ്ങൾക്കും ആരാധകരേറെയാണ്. റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തേക്കെത്തിയ അഞ്ജു അവരുടെ രാവുകൾ, അലമാര എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here