ജെഡിഎസ് നേതാവിൻറെ കൊലയാളികളെ കൊന്നു കളയണമെന്ന് കർണാടക മുഖ്യമന്ത്രി

ജെ ഡി എസ് നേതാവിൻറെ കൊലയാളികളെ കൊന്നു കളയണമെന്ന് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി പറയുന്നതിൻറെ വീഡിയോ പുറത്ത് . കൊലയാളികളെ കരുണയില്ലാതെ കൊന്ന് കളയാൻ ഉന്നത പൊലാസുദ്യോഗസ്ഥനോട് മൊബൈലിലൂടെ നിർദേശിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതേ സമയം കൊലപാതക വാർത്തയറിഞപ്പോളുണ്ടായ വൈകാരിക പ്രതികരണം മാത്രമാണതെന്ന് കുമാരസ്വാമി പ്രതികരിച്ചു.
കർണാടകയിൽ മാൻഡ്യയിൽ കഴിഞ ദിവസം ജെ ഡി എസ് നേതാവ് കൊല്ലചെയ്യപെട്ടിരുന്നു. ഇത് സംഭന്ദിച്ച് ഉന്നത പോലീസുദ്യോഗസ്ഥനുമായി സംസാരിക്കവേയാണ് കുമാരസ്വാമിയുടെ വിവാദ പരാമർശം. കൊലയാളികളെ കണ്ടെത്തി നിർദയം കൊലചെയ്യണമെന്ന കുമാരസ്വാമി പറയുന്ന ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്ത് വിട്ടു. സംഭവം വിവാദമായതോടെ വിശദീകരണവുമായി കുമാരസ്വാമി രംഗത്തെത്തി.
വിവാദ പരാമർശത്തിനെതിരെ ബി ജെ പി രംഗത്തെത്തി. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഇത്തരത്തിലാണ് പ്രതികരിക്കുന്നതെങ്കിൽ, സംസ്ഥാനത്തെ ക്രമസമാധാന നില എന്താകുമെന്ന് പ്രതിപക്ഷ നേതാവ് യെദ്യൂരപ്പ പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here