എംപി ഫണ്ട് പൂർണ്ണമായും ഉപയോഗിയ്ക്കാൻ കേരളത്തിൽ നിന്നുള്ള ഒരു ലോകസഭാംഗത്തിനും ഇതുവരെ സാധിച്ചിട്ടില്ലെന്ന് രേഖകൾ

പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിയ്ക്കെ പൂർണ്ണമായും എം.പി ഫണ്ട് ഉപയോഗിക്കാൻ കേരളത്തിൽ നിന്നുള്ള ഒരു ലോകസഭാംഗത്തിനും ഇതുവരെ സാധിച്ചിട്ടില്ലെന്ന് രേഖകൾ. ഈ മാസം 15 ആം തിയ്യതി വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്താകെ 35 എം.പി മാർക്കാണ് ഇതിന് സാധിച്ചത്. പൂർണ്ണമായ് പദ്ധതി തുക വിനിയോഗിച്ച എം..പി മാരുടെ പട്ടികയിൽ ദക്ഷണേന്ത്യയിൽ നിന്നും ഒരു ലോകസഭാംഗവും ഇല്ല.
16 ആം ലോകസഭ 2014 ൽ രൂപികരിച്ചതിന് ശേഷം ഉള്ള കണക്കുകളാണ് സ്റ്റാറ്റിറ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമന്റെഷൻ പ്രസിദ്ധികരിച്ചത്. ഇതനുസരിച്ച് നാളിതുവരെ കേരളത്തിൽ നിന്നുള്ള ഒരു ലോകസഭാ അംഗത്തിനും പദ്ധതി വിഹിതം പൂർണ്ണമായി വിനിയോഗിക്കാൻ സാധിച്ചിട്ടില്ല. രാജ്യത്തെ 543 ലോക സഭാ മണ്ടലങ്ങളെ പ്രതിനിധികരിയ്ക്കുന്ന അംഗങ്ങളിൽ കേവലം മുപ്പത്തി അഞ്ച് പേർ മാത്രമാണ് മണ്ടലത്തിനായ് അനുവദിച്ച പണം പൂർണ്ണമായ് വിനിയോഗിച്ചത്. ആകെ അഞ്ച് കൊടിരൂപയാണ് രണ്ട് ഘട്ടങ്ങളിലായ് ഒരു അംഗത്തിന് പ്രദേശിക വികസന ഫണ്ടായ് ലഭിയ്ക്കുക.
പൂർണ്ണമായ് പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച അംഗങ്ങളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കൊൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇല്ല. ബംഗാളിൽ നിന്നുള്ള എം പി മാരാണ് പ്രാദേശിക വികസന ഫണ്ട് വിനിയോഗിയ്ക്കുന്ന കാര്യത്തിൽ മുന്നിൽ. ബംഗാളിൽ നിന്നും വിവിധ മണ്ടലങ്ങളെ പ്രതിനിധികരിയ്ക്കുന്ന 9 എം.പി മാർ നൂറു ശതമാനം പദ്ധതി വിഹിതം വിനിയോഗിച്ചു. ഉത്തർ പ്രദേശിൽ നിന്നുള്ള എം.പി.മാരാണ് പദ്ധതി വിനിയോഗത്തിന്റെ കര്യത്തിൽ രണ്ടാമത്. 6 പേർ ഉത്തർപ്രദേശിൽ നിന്ന് പട്ടികയിൽ ഇടം പിടിച്ചു. മധ്യപേദേശിനും പഞ്ചാബിനും ആണ് ഇക്കാര്യത്തിൽ മൂന്നും നാലും സ്ഥാനങ്ങൾ. പ്രാദേശിക വികസന ഫണ്ട് പൂർണ്ണമായ് വിനിയോഗിച്ചവരിൽ പ്രമുഖർ സ്പീക്കർ സുമിത്രാ മഹാജൻ; മുരളിമനോഹർ ജോഷി; ദിനേശ് ത്രിവേദി; സുഗത റോയ്; സജ്ഞയ് കുമാർ ബല്യാൻ; ഡോ.കെ.സി പാട്ടീൽ മുതലായവരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here