Advertisement

ലാൽ മുത്തച്ഛനായി; കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് മകൾ മോണിക്ക

December 26, 2018
3 minutes Read
monica son

നടനും സംവിധായകനുമായ ലാലിന്റെ മകൾ മോണിക്ക അമ്മയായി. ക്രിസ്മസ് ദിനമായി ഇന്നലെയാണ് കുഞ്ഞ് പിറന്നത്. ആണ് കുഞ്ഞാണ് പിറന്നിരിക്കുന്നത്. മോണിക്കയും ഭർത്താവ് അലനും അച്ഛൻ ലാലും അമ്മയുമെല്ലാം കുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രം മോണിക്ക തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

ഈപ്പൻ ആന്റണി അലൻ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. മോണിക്കയുടെ ഭർത്താവ് അലനാണ ഇൻസ്റ്റഗ്രാമിലൂടെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.

മോണിക്കയുടെ ബേബി ഷവർ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തിരിക്കുന്നത്.

Read More : സോഷ്യൽ മീഡിയയിൽ വൈറലായി ലാലിന്റെ മകൾ മോണിക്കയുടെ ബേബി ഷവർ ചിത്രങ്ങൾ

ലാലിന്റെ മകനും, സംവിധായകനും മോണിക്കയുടെ സഹോദരനുമായ ജീൻ പോൾ ലാൽ, ബന്ധുവായ ബാലു വർഗീസ് എന്നിവരും ബോബി ഷവറിന് എത്തിയിരുന്നു.

ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. അലനാണ് മോണിക്കയുടെ ഭർത്താവ്. മോണിക്കുയുടെ വിവാഹ ചിത്രങ്ങളും, വിവാഹ നിശ്ചയ ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭാവന, ആസിഫ് അലി, സുരേഷ് കൃഷ്ണ, ആശാ ശരത്, സിബി മലയിൽ, ഹരിശ്രീ അശോകൻ തുടങ്ങിയവർ നിശ്ചയ ചടങ്ങിൽ പങ്കെടുത്തു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top