ശബരിമലയിൽ മണ്ഡലപൂജ നടന്നു

നാൽപ്പത്തിയൊന്ന് ദിവസത്തെ പൂജകൾക്ക് സമാപനം കുറിച്ച് ശബരിമലയിൽ മണ്ഡലപൂജ നടന്നു. തങ്ക അങ്കി ചാർത്തിയ അയ്യനെ വണങ്ങിയ സായൂജ്യത്തിൽ ഭക്തർ മലയിറങ്ങുന്നു. സന്നിധാനത്ത് വൻ പോലീസ് സുരക്ഷ
മണ്ഡകാലത്തെ അവസാന ദിനത്തിലെ പുലരിയിൽ ഭക്തിനിർഭരമായിരുന്നു അയ്യപ്പസന്നിധി. പുലർച്ചെ നട തുറന്നപ്പോൾ പതിനെട്ടാം പടിയിലും ക്യൂ കോംപ്ലക്‌സുകളിലും കാര്യമായ തിരക്കുണ്ടായില്ല. ഉഷപൂജയ്ക്കും അഷ്ടാഭിഷേകത്തിനുമായി നടയടച്ചപ്പോൾ ഇതിന് നേരിയ മാറ്റമുണ്ടായി. കളഭവും കലശവും തന്ത്രിയുടെ നേതൃത്വത്തിൽ പൂജിച്ച ശേഷം, കലശം മേൽശാന്തി ഏറ്റുവാങ്ങി അയ്യപ്പന് അഭിഷേകം നടത്തി. ഇതിനു ശേഷം തങ്ക അങ്കി ചാർത്തി മണ്ഡല പൂജ നടന്നു
രാത്രി പത്ത് വരെ തങ്ക അങ്കി ചാർത്തിയ അയ്യനെ ദർശിക്കാൻ ഭക്തർക്ക് അവസരം ലഭിക്കും. പത്തിന് നടയടച്ചാൽ മകര സംക്രമ പൂജകൾക്കായി മുപ്പതിന് വൈകിട്ടാണ് വീണ്ടും നടതുറക്കുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here