Advertisement

മുത്തലാക്ക് ബില്ല് ഇന്ന് രാജ്യസഭയുടെ പരിഗണനക്ക് വരും

December 27, 2018
0 minutes Read

മുത്തലാക്ക് ബില്ല് ഇന്ന് രാജ്യസഭയുടെ പരിഗണനക്ക് വരും. മുത്തലാഖ് ചൊല്ലുന്നത് ജാമ്യമില്ലാ കുറ്റവും മൂന്നുവർഷംവരെ തടവും പിഴ ശിക്ഷയുമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. നേരത്തെ ബില്ല് ലോകസഭയിൽ പാസ്സായിരുന്നു.

മുത്തലാക്ക് ചൊല്ലി വിവാഹം വേർപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ആദ്യത്തെ ബിൽ ലോക്‌സഭയിൽ പാസായെങ്കിലും രാജ്യസഭ മുമ്പാകെ പാസായിരുന്നില്ല .ഈ സാഹചര്യത്തിലാണ് ഭേദഗതിവരുത്തിയ ബില്ലു രാജ്യസഭക്ക് മുന്നിൽ വെക്കുന്നത്. ഈ മാസം പതിനേഴിനാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത് .റാഫേൽ യുദ്ധ വിമാന കരാറിനെ ചൊല്ലി ബഹളം നടന്നതിനാൽ ബില്ലിൽ മേൽ കൂടുതൽ ചർച്ചകൾ ഉണ്ടായില്ല.വാക്കാലുള്ളതും രേഖാമൂലം ഉള്ളതുമായ മുത്തലാഖ തടയുന്നതാണ് പുതിയ ബിൽ .മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് ജാമ്യമില്ലാ കുറ്റവും മൂന്നുവർഷംവരെ തടവും പിഴയുമാണ് പുതിയ ബില്ലിലൂടെ വ്യവസ്ഥ ചെയ്യുന്നത്. ലോക്‌സഭ പാസാക്കിയ പോലും രാജ്യസഭ കടക്കുക എന്നുള്ളത് കേന്ദ്രസർക്കാരിന് മുന്നിൽ വലിയ വെല്ലുവിളിയാണ് .പാർലമെൻറ് ബില്ല് പാസാക്കി നിയമം ആക്കിയാൽ ശക്തമായി എതിർക്കുമെന്ന് ചില മുസ്ലിം സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട് .പൊതുതെരഞ്ഞെടുപ്പിൽ ഇത്തരം നിലപാടുകൾ ദോഷം ചെയ്യുമെങ്കിലും ബില്ലുമായി മുന്നോട്ടു പോകാനാണ് കേന്ദ്രസർക്കാർ തീരുമാനം .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top