ഐഎസ് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്തവർ നിരപരാധികളെന്ന് ബന്ധുക്കൾ; സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്ന് കുടുംബാംഗങ്ങൾ 24 നോട്

ഐഎസ് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്തവർ നിരപരാധികളാണെന്ന വാദവുമായി കുടുംബാംഗങ്ങൾ. കോടതിയിൽ പരിപൂർണ്ണ വിശ്വാസമാണെന്നും, സത്യം പുറത്തുവരുമെന്ന ഉറപ്പുണ്ടെന്നും കുടംബാംഗങ്ങൾ 24നോട് പറഞ്ഞു. അതേസമയം എൻഐഎ പിടിച്ചെടുത്ത ആയുധങ്ങളിൽ സംശയമുന്നയിച്ച് പ്രതികളുടെ അഭിഭാഷകരും രംഗത്തെത്തി.
ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമാരോപിച്ച് പത്ത് പേരെ കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിൽ നിന്നും ഡൽഹിയിൽ നിന്നുമായി പത്ത് പേരെ അറസ്റ്റ് ചെയ്തത്. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തതായി എൻഐഎ പറഞ്ഞിരുന്നു. ഈ ആരോപണങ്ങളെ പൂർണ്ണമായും നിഷേധിക്കുകയാണ്. പൊലീസ് റെയ്ഡിൽ തൻറെ സഹോദരനിൽ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അറസ്റ്റിലായ ഷാക്കിബിൻറെ സഹോദരൻ 24നോട് പറഞ്ഞു.
കോടതിയെ വിശ്വാസമാണെന്നും, സത്യം ഒരുനാൾ പുറത്ത് വരുമെന്നും മുഹമ്മദ് മുജീബ് പറഞ്ഞു. അതേസമയം വാർത്ത സമ്മേളനം വിളിച്ച് എൻഐഎ തലവൻ പറഞ്ഞ കാര്യങ്ങളൊന്നും ഇന്നലെ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഇല്ല എന്നും അത്യുഗ്ര ശേഷിയുള്ള ആയുധങ്ങളെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത് വിലകുറഞ്ഞ പടക്കങ്ങളും മറ്റുമാണെന്ന് കുറ്റാരോപിതരുടെ അഭിഭാഷകൻ പ്രതികരിച്ചു.
അറസ്റ്റിലായ പത്ത് പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനായി ഇന്നലെ പന്ത്രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here