ഫ്ലക്സ് അച്ചടിച്ചതിന് പണം ചോദിച്ച കടയുടമക്ക് കെപിസിസി ജനറൽ സെക്രട്ടറി ശരത് ചന്ദ്ര പ്രസാദിന്റെ മർദനം

ഫ്ലക്സ് അച്ചടിച്ചതിന് പണം ചോദിച്ച കടയുടമക്ക് കെ പി സി സി ജനറൽ സെക്രട്ടറി ശരത് ചന്ദ്ര പ്രസാദിന്റെ മർദനം. കടയിലെ ഫർണിച്ചറുകളും തകർത്തു. ‘ദൃശ്യങ്ങൾ ട്വൻറി ഫോറിന് ലഭിച്ചു. പ്രശ്നത്തിൽ ഇടപെടാമെന്ന് കടയുടമക്ക് കെ പി സി സി അധ്യക്ഷൻ ഉറപ്പു നൽകി
ഇന്നലെ രാത്രി ഏഴരക്കാണ് തിരുവനന്തപുരം കവടിയാർ പ്രിൻറ് വേൾഡിൽ കടയുടമക്ക് കോൺഗ്രസ് നേതാവിന്റെ മർദനമേറ്റത്. ദേശീയ ബാല തരംഗം നടത്തുന്ന ശലഭമേളയുടെ ഫ്ലക്സ് വാങ്ങാനാണ് ശരത് ചന്ദ്രപ്രസാദ് അച്ചടി സ്ഥാപനത്തിലെത്തിയത്. ഫ്ലക്സിന്റെ പണം പൂർണമായും നൽകണമെന്ന് സ്ഥാപന യുടമ സുരേഷ് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായാണ് ശരത് ചന്ദ്ര പ്രസാദ് മർദിച്ചത്. ബഹളം കേട്ടെത്തിയ സുരേഷിന്റെ ഭാര്യയോടും കോൺഗ്രസ് നേതാവ് തട്ടിക്കയറി.
കോൺഗ്രസ് വാർഡ് വൈസ് പ്രസിഡന്റുകൂടിയായ സുരേഷ് നേരത്തെ സൗജന്യ നിരക്കിൽ ബാല തരംഗത്തിന് ഫ്ളക്സ് അടിച്ചു നൽകാറുണ്ടായിരുന്നു. സുരേഷും കുടുംബവും കെ പി സി സി അധ്യക്ഷനെ കണ്ട് പരാതി നൽകി. പ്രശ്നത്തിൽ ഇടപെടാമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഉറപ്പു നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here