Advertisement

യുവാവിന്റെ ജഡം ബൈക്കിൽ കെട്ടി പാറക്കുളത്തിൽ താഴ്ത്തിയ നിലയിൽ

December 29, 2018
0 minutes Read

കോട്ടയം വാഴൂരിൽ യുവാവിന്റെ ജഡം ബൈക്കിൽ കെട്ടി പാറക്കുളത്തിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ കൈനടി സ്വദേശി മുകേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പത്തു മണിയോടെയാണ് തലയുടെ ഭാഗം വെള്ളത്തിൽ നിന്നു ഉയർന്നു നിൽക്കുന്നതു കണ്ട് നാട്ടുകാർ കറുകച്ചാൽ പൊലീസിൽ വിവരമറിയിച്ചത്. ബൈക്കിനോട് ചേർത്ത് ചരട് ഉപയോഗിച്ച് ബന്ധിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽ നിന്നും ലഭിച്ച തിരിച്ചറിയൽ രേഖയിൽ നിന്നുമാണ് മരിച്ചത് കൈനടി സ്വദേശി മുകേഷാണെന്ന് വ്യക്തമായത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഡിസംബർ 27 മുതൽ തടിപ്പണിക്കാരനായ മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കൈനടി പൊലീസിൽ പരാതി നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top