Advertisement

റാസല്‍ഖൈമയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു

December 29, 2018
0 minutes Read

റാസൽഖൈമയിലെ ജബൽ ജൈസ് പർവത നിരയിൽ ഹെലികോപ്റ്റർ തകർന്നുവീണ് നാല് പേർ മരിച്ചു. രക്ഷാപ്രവർത്തനം നടത്തുന്ന ഹെലികോപ്റ്റർ തകർന്നു വീണാണ് അപകടമുണ്ടായത്. ജബൽ കേസിലെ സിപ് ലൈനിൽ ഹെലികോപ്റ്റർ തട്ടിയായിരുന്നു അപകടം. ഹെലികോപ്റ്റർ ജീവനക്കാരാണ് മരിച്ചത്. ജബൽ ജെസിൽ പരിക്കേറ്റ ഒരാളെ രക്ഷിക്കാൻ എത്തിയതായിരുന്നു ഹെലികോപ്റ്റർ. മരിച്ചവരിൽ മൂന്നുപേർ സ്വദേശികളും ഒരാൾ വിദേശിയും ആണ്. വൈകിട്ട് 5 .15 നായിരുന്നു അപകടം. പരിക്കേറ്റ ആളുടെ അടുത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് അപകടമുണ്ടായത്. വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന സിപ് ലൈൻ കേബിളിൽ ഹെലികോപ്റ്റർ തട്ടുകയായിരുന്നു. ലോകത്തിലെ ഏറ്റവും നീളംകൂടിയ സിപ് ലൈൻ ആണ് ജബൽ ജെസിലേത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top