Advertisement

ശബരിമല വിഷയം; ബിജെപി ഉൾപ്പെടെ ഉള്ള രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം വെച്ചുള്ള നിലപാടെന്ന് ശശികുമാര വര്‍മ

December 29, 2018
0 minutes Read
political parties are playing vote bank game on sabarimala issue alleges sasi varma fo pandalam palace

ശബരിമല വിഷയത്തിൽ ബിജെപി ഉൾപ്പെടെ ഉള്ള രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം വെച്ചുള്ള നിലപാടെന്ന് ശശികുമാര വര്‍മ. സെപ്റ്റംബർ 28ന് വിധി വന്ന ശേഷം 4 ദിവസം എല്ലാ രാഷ്ട്രീയ പാർട്ടികളും വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. വിപ്ലവകരമായ മാറ്റത്തിന്റെ തുടക്കം എന്ന് പറഞ്ഞവർ ആണ് എല്ലാ പാർട്ടികളും. പിന്നീട് ബിജെപി ഉൾപ്പെടെ നിലപാട് മാറ്റി. രാഷ്ട്രീയത്തിന്റെ അപചയം ആണ് ഇത്.

ജനുവരി 22ന് നിലവിലെ വിധിയിൽ മാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷ ഇല്ല. ഡിവിഷൻ ബഞ്ച് എടുത്ത തീരുമാനം അതേ ബഞ്ച് തന്നെ മാറ്റിയ ചരിത്രം ഇല്ല, അതുകൊണ്ട് അമിത പ്രതീക്ഷ ഇല്ല. വനിതാ മതിൽ രാഷ്ട്രീയ പ്രവർത്തനം അണെന്നും തൻറെ കുടുംബത്തില്‌പെട്ടവരും വനിതാ മതിലിൽ പങ്കെടുത്താൽ വിരോധം ഇല്ലെന്നും ശശികുമാര വര്‍മ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top