എൽഡിഎഫ് വിപുലീകരണത്തിലെ വിഎസിൻറെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു : പിബി അംഗം എസ് രാമചന്ദ്രൻപിള്ള

എൽഡിഎഫ് വിപുലീകരണത്തിലെ വിഎസിൻറെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുവെന്ന് പിബി അംഗം എസ് രാമചന്ദ്രൻപിള്ള. വിഎസ് പറഞ്ഞത് ഇടതു ജനാധിപത്യമുന്നണിയെ പറ്റിയല്ല ഇടതുമുന്നണിയെ കുറിച്ചാണ്. എൽഡിഎഫ് ഉൾപ്പെടുത്തിയ പാർട്ടികൾ ദീർഘകാലമായി പാർട്ടിയുമായി സഹകരിക്കുന്നവരാണെന്നും എസ് ആർപി പറഞ്ഞു
തിരഞ്ഞെടുപ്പിന് മുൻപ് ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് പി.ബി അംഗം എസ്.രാമചന്ദ്രൻപിള്ള. സംസ്ഥാന തലങ്ങളിൽ ആകും സഖ്യം ഉണ്ടാക്കുക. എന്നാൽ സഖ്യമുണ്ടാക്കുന്നതിനായുള്ള ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും എസ്ആർപി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മുമ്പ് സ്വീകരിക്കേണ്ട അടവ് നയം സംബന്ധിച്ചു ഫെബ്രുവരിയിലെ ചർച്ചകൾ നടക്കു. ആ സമയത്തു എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്ന് പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.
ദേശീയതലത്തിൽ തിരഞ്ഞെടുപ്പിന് ശേഷമേ സഖ്യ സാധ്യതകൾ ചർച്ച ചെയ്യു. സംസ്ഥാന തലത്തിൽ പ്രാദേശിക പാർട്ടികളുമായി സംഖ്യ സാധ്യതകൾ ആരായും. എൽഡിഎഫ് വിപുലീകരണത്തിന് വിഎസിനെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിൽ ഉൾപ്പെടുത്തിയ പാർട്ടികൾ ദീർഘകാലമായി മുന്നണിയുമായി സഹകരിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here