വനിതാ മതിലിന് ക്ഷേമ പെൻഷൻ തുക പിടിച്ചുവാങ്ങിയത് ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനം
വനിതാ മതിലിന് ക്ഷേമ പെൻഷൻ തുക നിർബന്ധപൂർവം വാങ്ങിയതിനെ ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു. മർദ്ദനത്തിൽ പരിക്കേറ്റ് കോഴിക്കോട് ഉള്ളിയേരിയിലെ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷമീറിനെ മൊടക്കല്ലുർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ് ഐ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
ഉള്ളിയേരി ചാത്തോത്ത് താഴെ മൊയ്തീൻ, സാറാ ഉമ്മ, ഭിന്നശേഷിയുള്ള മകൻ ഹനീഫ എന്നിവരുടെ പെൻഷനാണ് വനിതാമതിലിനായി എടുത്തതായി പരാതി ഉയർന്നിരിക്കുന്നത്. നിലവിൽ താമസിക്കുന്ന നൊച്ചാട് പഞ്ചായത്തിലെ വാർഡ് മെംബറുടെ നേതൃത്വത്തിൽ പണം അടിച്ചുമാറ്റിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. ക്ഷേമപെൻഷനെത്തിയപ്പോൾ അതിൽ നിന്നും 100 രൂപം വീതം എടുത്ത് ബാക്കി തുകയാണ് വീട്ടിലത്തിച്ചതെന്ന് വീട്ടുകാർ പറയുന്നു.ഈ വിവിരം മാധ്യമങ്ങൾക്ക് നൽകിയ യൂത്ത് കോൺഗ്രസ് ഷമീർ നളന്ദയ്ക്കാണ് ഇന്നലെ വൈകിട്ട് സിപിഎംഡിവൈഎഫ് ഐ പ്രവർത്തകരുടെ മർദ്ദനമേറ്റത്.പരുക്കേറ്റ ഷമീറിനെ മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. സിപിഎമ്മിന്റെ ഇത്തരത്തിലുള്ള നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡി സി സി പ്രസിഡന്റ ടി സിദ്ദിഖ് പറഞ്ഞു.
യൂത്ത് കോൺഗ്രസ്സിന്റെ ആരോപണത്തെ ഡിവൈഎഫ്‌ഐ നിഷേധിച്ചു.വനിതാ മതിൽ തകർക്കാനുള്ള രാഷ്ട്രീയ നാടകമാണ് ഇതെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. സംഭവത്തെക്കുറിച്ച് അത്തോളി പോലീസ് അന്വേഷണം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here