Advertisement

നിശ്ചിത വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സി

December 30, 2018
1 minute Read
audit report supports ktdfc in ksrtc ktdfc loan dispute

രൂക്ഷമായ കണ്ടക്ടർ ക്ഷാമത്തിനിടെ ബസുകൾക്ക് നിശ്ചിത വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. ക്രിസ്മസ് അവധിക്കു ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ നാളെ എട്ടരക്കോടി രൂപ വരുമാനം നേടുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച സർക്കുലർ കെ.എസ്.ആർ.ടി.സി പുറപ്പെടുവിച്ചു.

Read More: ഇന്ത്യയുടെ ആദ്യ ‘ബോക്‌സിംഗ് ഡേ ടെസ്റ്റ്’ വിജയം; ചരിത്രം ഇങ്ങനെ

താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതും പി.എസ്.സി വഴി നിയമനം നേടിയവർ ജോലിയിൽ പ്രവേശിക്കാൻ കാലതാമസം എടുത്തതും കെഎസ്ആർടിസി സർവീസുകളെ രണ്ടാഴ്ചയോളo കാര്യമായി ബാധിച്ചിരുന്നു. ഷെഡ്യൂളുകൾ വ്യാപകമായി വെട്ടിക്കുറച്ചും പുനക്രമീകരിച്ചും നടത്തിയ ശ്രമങ്ങൾ വരുമാനം ഇടിയാതെ നിൽക്കാൻ സഹായിച്ചു എന്നാണ് കോർപ്പറേഷന്റെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് മുഴുവൻ ജീവനക്കാരെയും സഹകരിപ്പിച്ച് വരുമാനം വർധിപ്പിക്കാനുള്ള നിർദേശം.

Read More: ‘മീറ്റ് ദി ആക്‌സിഡന്റല്‍ ടൂറിസ്റ്റ്’; പ്രധാനമന്ത്രിയെ ട്രോളി ടെലിഗ്രാഫ്

ക്രിസ്തുമസ് സ്കൂൾ അവധിക്ക് ശേഷം എത്തുന്ന ആദ്യ പ്രവൃത്തി ദിവസമായ തിങ്കളാഴ്ച എട്ടര കോടി രൂപ വരുമാനം നേടുകയാണ് ലക്ഷ്യം. യൂണിറ്റ് ഓഫീസർമാരും ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർമാരും ഇന്നുതന്നെ യൂണിറ്റുകളിൽ എത്തി ഇതിനായി നടപടി സ്വീകരിക്കണം. ഓരോ മേഖലയും യൂണിറ്റും സമാഹരിക്കേണ്ട തുകയുടെ വിവരങ്ങളും സർക്കുലറിലുണ്ട്.

Read More: വനിതാ മതിലിന് ആശംസകള്‍ നേര്‍ന്ന് നടി സുഹാസിനി (വീഡിയോ)

ഏറ്റവും കൂടുതൽ വരുമാനം പ്രതീക്ഷിക്കുന്നത് തിരുവനന്തപുരം മേഖലയിൽനിന്നാണ്. മൂന്നുകോടി 40 ലക്ഷത്തോളം രൂപ. എറണാകുളം മേഖലയിൽ നിന്ന് മൂന്നു കോടി 14 ലക്ഷത്തിൽപരം രൂപയും കോഴിക്കോട് മേഖലയിൽനിന്ന് രണ്ടു കോടി 10 ലക്ഷത്തിൽ പരം രൂപയും സമാഹരിക്കാനാണ് നിർദ്ദേശം. പ്രതിസന്ധി ദിവസങ്ങളിലും തുടർച്ചയായി 7 കോടി രൂപയിലധികം കലക്ഷൻ നേടാൻ കെ.എസ്.ആർ.ടി.സിക്ക് സാധിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top