ബുലന്ദ്ഷെഹർ കലാപം ആസൂത്രിതമെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്

ബുലന്ദ്ഷെഹർ കലാപം ആസൂത്രിതമെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ ആസൂത്രിത കലാപമാണ് ഉത്തർ പ്രദേശിലെ ബുലന്ദ്ഷെറിലേതെന്ന് റിപ്പോർട്ടിലുണ്ട്. കലാപത്തില്‍ കൊലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിന്‍റെ മകനും, ഗോവധമാരോപിച്ച് തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ട പ്രദേശവാസി ഷഹഫൂദ്ധീനും ചേർന്നാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
മുതിർന്ന മാധ്യമ പ്രവർത്തകരും വിവിധ സമൂഹിക മേഖലകളില്‍ പ്രവർത്തിക്കുന്നവരും ചേർന്നാണ് വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗീയ ധ്രൂവീകരണം നടത്താനാണ് ബുലന്ദ്ഷെഹർ കാലാപത്തിലൂടെ ബംജ്റംഗ്ദള്‍ ഉള്‍പ്പെടേയുള്ള ഹിന്ദുത്വ സംഘടനകള്‍ ശ്രമിച്ചതെന്നതാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം.ഇത് ബി ജെ പി -സംഘ പരിവാർ സംഘടനകളുടെ തിരക്കഥയായിരുന്നും റിപ്പോർട്ട് പറയുന്നു. കലാപത്തിലൂടെ പ്രദേശത്തിലെ മതസൌഹാർദ്ദം തകർക്കാനായിരുന്നു ശ്രമം. ബജറംഗ് ദള്‍ നേതാവ് യോഗേഷ് രാജും ബി ജെ പി യുവ മോർച്ച നേതാവ് ശിഖർ അഗർവാളുമാണ് കലാപത്തിന് തുടക്കമിട്ടതെന്നും റിപ്പോർട്ടില്‍ പറയുന്നു.
കലാപത്തിന് ശേഷം പ്രദേശത്ത് സ്വസ്ഥമായ ജീവിതം നയിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് ഗോവധമാരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് വെറുതെ വിടുകയും ചെയ്ത ബുലന്ദഷെഹര്‍ സ്വദേശി ഷറഫുദ്ധീന്‍ പറഞ്ഞു.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാൻ കർശന നിയമം രൂപീകരിക്കേണ്ട സമയം അതിക്രമിച്ചതെന്ന് സുബോധ് കുമാറിന്‍റെ മകന്‍ ഷ്രയ് പറഞ്ഞു. ഗാസീപൂരില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി കൊലചെയ്യപ്പെട്ട ദൌര്‍ഭാഗ്യകരമാണെന്നും ഷ്രയ് പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് ബുലന്ദ്ഷെഹറില്‍ ഗോവധമാരോപിച്ച് ഗോരക്ഷാ ഗുണ്ടകള്‍ കാലാപം അഴിച്ച് വിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here