Advertisement

വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാം; സര്‍ക്കുലര്‍

December 31, 2018
0 minutes Read

വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാമെന്ന് സര്‍ക്കുലര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റും പരിപാടിയില്‍ പങ്കെടുക്കുന്നതിന്, ഓഫീസ് ജോലികള്‍ക്ക് തടസമുണ്ടാകാത്ത വിധത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഉച്ചയ്ക്ക് ശേഷം ഓഫീസുകളില്‍ ക്രമീകരണം ഒരുക്കാന്‍ വകുപ്പ് മേധാവികള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സാമൂഹ്യനീതി വകുപ്പാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. നാളെ വൈകീട്ട് ആറിനാണ് വനിതാ മതില്‍ തീര്‍ക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top