Advertisement

സജ്ജന്‍ കുമാര്‍ ഇന്ന് കീഴടങ്ങും

December 31, 2018
0 minutes Read
sanjan

സിഖ് വിരുദ്ധ കലാപ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയില്‍ കീഴടങ്ങും. കീഴടങ്ങാന്‍ ഒരു മാസം കൂടി സമയം ചോദിച്ചിരുന്നുവെങ്കിലും ഒരുവിധത്തിലുള്ള ദയയും പ്രതി അര്‍ഹിക്കുന്നില്ലെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം.കേസിലെ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കാന്‍ വൈകുമെന്നുറപ്പായതോടെ കീഴടങ്ങാനാണ് സജ്ജന്‍ കുമാറിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഡിസംബര്‍ പതിനേഴിനാണ് മുന്‍ കോണ്‍ഗ്രസ്സ് എം പി കൂടിയായ സജ്ജന്‍ കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവ പര്യന്തം തടവിനു ശിക്ഷിച്ചത്. 1984 ല്‍ ഇന്ദിരഗാന്ധിയുടെ വധത്തിനു ശേഷം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ സിഖ് വിരുദ്ധ കലാപത്തിലെ കൂട്ടക്കൊല കേസിലായിരുന്നു വിധി.
.വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ പ്രാഥമിക അംഗത്വം സജ്ജന്‍ കുമാര്‍ രാജിവച്ചിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top