Advertisement

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പരക്കെ ആക്രമണം

January 2, 2019
1 minute Read

സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പരക്കെ ആക്രമണം. ശബരിമലയില്‍ ആചാര ലംഘനം നടന്നു എന്നാരോപിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്ന ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരും മറ്റ് സംഘടനകളുമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നത്. അക്രമങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ നോക്കുന്ന മാധ്യമപ്രവര്‍ത്തകരെ കല്ലുകൊണ്ടും വടികൊണ്ടും എറിഞ്ഞ് പരിക്കേല്‍പ്പിക്കുന്നു. ശബരിമല കര്‍മ സമിതിയുടെ പ്രതിഷേധ പ്രകടനം പകര്‍ത്തുന്നതിനിടെ മനോരമ ഫോട്ടോഗ്രാഫര്‍ ജിന്‍സ് മൈക്കിളിന് മര്‍ദ്ദനമേറ്റു. ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെയും റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെയും പ്രതിഷേധക്കാര്‍ വലിയ അക്രമം അഴിച്ചുവിടുന്നു. സംസ്ഥാനത്ത് പരക്കെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തിരുവനന്തപുരത്ത് ആര്‍എസ്എസ് – ബിജെപി സംഘര്‍ഷത്തിനിടെ ’24’ വാര്‍ത്താസംഘത്തിലെ ഫോട്ടോഗ്രാഫര്‍ അഭിലാഷിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top