ചായക്കട അടിച്ചുതകര്‍ത്തു; വികലാംഗനായ 17 വയസ്സുകാരന് നേരെ ആക്രമണം

സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുന്നു. മാവേലിക്കരയില്‍ ചായക്കട പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. ബുദ്ധ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പളനിയുടെ കടയാണ് തകര്‍ത്തത്. പളനിയുടെ വികലാംഗനായ പതിനേഴുകാരന്‍ മകനും അക്രണത്തിന് ഇരയായി. കടയില്‍ ഉണ്ടായിരുന്ന പലഹാരങ്ങളും അലമാരയും പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. തിരുവനന്തപുരത്ത് സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. ബിജെപി – സിപിഎം പ്രവര്‍ത്തകര്‍ മുഖാമുഖം ഏറ്റുമുട്ടാനൊരുങ്ങിയതോടെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here