അക്രമ സമരത്തോട് യോജിപ്പില്ലെന്ന് ചെന്നിത്തല; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കെ.എസ്.യു

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍, അക്രമ സമരത്തോട് പാര്‍ട്ടിക്കോ മുന്നണിക്കോ യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. യുവതി പ്രവേശനത്തിന് പിന്നാലെ ശുദ്ധിക്രിയക്ക് നട അടച്ചത് നൂറ് ശതമാനം ശരിയായ തീരുമാനമാണെന്നും ചെന്നിത്തല പറഞ്ഞു. ഇന്ന് വൈകുന്നേരം കേരളമാകെ പ്രതിഷേധ പ്രകടനം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, എറണാകുളത്ത് കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ശബരിമലയിൽ യുവതികൾക്ക് പ്രവേശനത്തിന് സൗകര്യം ഒരുക്കികൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് കെ എസ് യുവിന്റെ നേതൃത്വത്തിൽ എറണാകുളം പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻറെ കോലംകത്തിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here