എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

മഹാത്മാ ഗാന്ധി സർവകലാശാല ജനുവരി മൂന്നിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകൾ ജനുവരി അഞ്ചിന് നടക്കും. സമയം, പരീക്ഷാ കേന്ദ്രം എന്നിവയിൽ മാറ്റമില്ല.
മാറ്റിയ പരീക്ഷകള്‍:
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, സര്‍വകലാശാല പരീക്ഷകളാണ് മാറ്റിയത്.
കേരള സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
സാങ്കേതിക സര്‍വകലാശാല നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് കെടിയു.
ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അര്‍ധ വാര്‍ഷിക പരീക്ഷ ജനുവരി നാലിലേക്ക് മാറ്റി. ടൈം ടേബിളില്‍ മാറ്റമില്ല.
ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവച്ചു. കാര്‍ഷിക, വെറ്റിനറി സര്‍വകലാശാലകളില്‍ പ്രത്യേക പരീക്ഷകളില്ല. കാര്‍ഷിക സര്‍വകലാശാല മൂന്ന് കേന്ദ്രങ്ങളില്‍ (തിരുവനന്തപുരം വെള്ളായണി, തൃശൂര്‍ വെള്ളാനിക്കര, കാസര്‍ഗോഡ്) നടത്താനിരുന്ന കുടുംബശ്രീ ജീവ മിഷന്‍ പരിശീലനം മാറ്റിവച്ചു.
കണ്ണൂർ സർവ്വകലാശാല നാളെ (03- O1-2019) ന് നടത്താൻ തീരുമാനിച്ച മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here