നട അടക്കാന്‍ മനസ് കാണിച്ച രാജകുടുംബത്തിനും തന്ത്രിയ്ക്കും നന്ദി; ജി സുകുമാരൻ നായർ

ശബരിമല യുവതി പ്രവേശനത്തിൽ ദു:ഖം രേഖപ്പെടുത്തി എന്‍എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ശബരിമലയിൽ പരിഹാരക്രിയകൾ നടത്തും. പരിഹാരക്രിയകൾക്കായി നട അടയ്ക്കാന്‍ തീരുമാനിച്ച രാജകുടുംബത്തിനും തന്ത്രിയ്ക്കും നന്ദിയുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 22 തിയതി കേസ് പരിഗണിക്കുന്നതിനാൽ പേടിക്കേണ്ടതില്ല. വിധിയെ ഇതൊന്നും ബാധിക്കില്ല. വിധിയിൽ മാറ്റമുണ്ടങ്കിൽ കേന്ദ്രവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് ഇറക്കാൻ സമ്മർദ്ദം ചെലുത്തുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ മൂന്ന് 3.45ഓടെയാണ് ബിന്ദുവും കനക ദുർഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറാണ് ആദ്യം പുറത്ത് വിട്ടത്. ഒരു മണിയോടെയാണ് ഇവര്‍ പമ്പയില്‍ എത്തിയത്. രാത്രി ഒരു മണിയോടെ പൊലീസിന്റെ പൂര്‍ണ സംരക്ഷണത്തിലാണ് ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്തേയ്ക്കുള്ള യാത്ര ആരംഭിക്കുന്നത്. മഫ്തിയിലുള്ള പൊലീസുകാരാണ് ഇവര്‍ക്ക് സുരക്ഷ നല്‍കിയത്. ബിന്ദുവും കനകദുര്‍ഗയും ആറ് പേരടങ്ങുന്ന സംഘത്തിനൊപ്പം എറണാകുളത്തുനിന്നാണ് എത്തിയത്. പമ്പ വഴിയാണ് ഇവര്‍ സന്നിധാനത്തെത്തിയത്. വടക്കേനട വഴി ഇവര്‍ സോപാനത്തെത്തി. 3.48ന് ദര്‍ശനം നടത്തി സുരക്ഷിതരായി മടങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here