തന്ത്രി നടയടച്ചത് തെറ്റ്; ബിജെപി വർഗീയ ധ്രുവീകരണത്തിനും ആക്രമണം അഴിച്ചു വിടാനും ശ്രമിക്കുന്നു : എ വിജയരാഘവൻ

തന്ത്രി നടയടച്ചത് തെറ്റെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ദർശനത്തിന് കാത്തു നിന്ന ഭക്തർക്ക് ഇതുമൂലം ബുദ്ധിമുട്ടുണ്ടായി. ഏകപക്ഷീയമായി തീരുമാനമെടുക്കാൻ തന്ത്രിക്ക് അവകാശമില്ലെന്നും ഇത് നിയമപരമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുവതികൾ ദർശനം നടത്തിയത്. ബിജെപിയും യുഡിഎഫും സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. ബിജെപി വർഗീയ ധ്രുവീകരണത്തിനും ആക്രമണം അഴിച്ചു വിടാനും ശ്രമിക്കുന്നു ബിജെപിയുടെ ആക്രമണത്തിന് യുഡിഎഫ് പിന്തുണ നൽകരുത്.
യുവതികൾ അവകാശം വിനിയോഗിക്കുകയാണ് ചെയ്തത്. ദർശനം നടത്തിയതിന്റെ ഭാഗമായി സമാധാന ഭംഗമുണ്ടായില്ല. പ്രതിഷേധവും അക്രമവും നടത്തുന്ന സംഘപരിവാർ ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്നത്ത് പദ്മനാഭനിൽ നിന്ന് സുകുമാരൻ നായരിലേക്ക് പ്രകാശവർഷം ദൂരമുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. ഹർത്താൽ നടത്തി ആസ്വദിക്കുകയാണ് സംഘപരിവാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here