ശബരിമല നട വീണ്ടും തുറന്നു

ശബരിമല നട വീണ്ടും തുറന്നു. സന്നിധാനത്ത് യുവതികൾ പ്രവേശിച്ചതോടെ പരിഹാരക്രിയകൾക്ക് വേണ്ടി നട അടച്ചിരുന്നു. ശുദ്ധിക്രിയയ്ക്ക് വേണ്ടിയുള്ള നടപടികൾ തുടങ്ങുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ നട തുറന്നിരിക്കുന്നത്.
ശബരിമലയിൽ യുവതികൾ കയറിയെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് 24 ആണ്. യുവതികൾ സന്നിധാനത്തെത്തി ദർശനം നടത്തുന്ന ദൃശ്യങ്ങളും ആദ്യം പുറത്തുവിട്ടത് 24 ആണ്. ഇതിന് പിന്നാലെ ദേശീയ മാധ്യമങ്ങളടക്കം വാർത്ത ഏറ്റെടുക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ മൂന്ന് 3.45ഓടെയാണ് ബിന്ദുവും കനക ദുർഗയും സന്നിധാനത്തെത്തി ദർശനം നടത്തിയത്.
പുലർച്ചെ 4 മണിയോടെ യുവതികൾ സന്നിധാനത്ത് എത്തിയെന്ന വിവരം 24 ന് ലഭിച്ചിരുന്നുവെങ്കിലും നീണ്ട നേരത്തെ അന്വേഷണത്തിനൊടുവിൽ, യുവതികൾ കയറിയത് സന്നിധാനത്ത് തന്നെയാണ് എന്ന് ദൃശ്യങ്ങൾ കണ്ട് ഉറപ്പു വരുത്തിയിട്ടാണ് ഉത്തരവാദിത്തമുള്ള മാധ്യമസ്ഥാപനം എന്ന നിലയിൽ ഈ വാർത്ത ട്വന്റിഫോര്‍ പുറത്ത് വിട്ടത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here