പാലക്കാട് എല്‍ഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം

പാലക്കാട് എല്‍ഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം. വ്യാപകമായ അക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സമാധാനപരമായി തുടങ്ങിയ മാര്‍ച്ച് അക്രമാസക്തമാകുകയായിരുന്നു. പോലീസ് പ്രവര്‍ത്തകരെ അടിച്ചോടിയ്ക്കുകയാണ്. മാര്‍ച്ചിന് നേരെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്നാണ് മാര്‍ച്ച് അക്രമാസക്തമായത്. പോലീസിന് നേരെയും കല്ലേറുണ്ടായി. ബിജെപി ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് സിപിഎം മാര്‍ച്ച് സംഘടിപ്പിച്ചത്. വന്‍ പോലീസ് സന്നാഹം പാലക്കാട് നഗരത്തില്‍ ഉണ്ട്. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
വന്‍ ജന പങ്കാളിത്തത്തോടെയാണ് സിപിഎം മാര്‍ച്ച് നടത്തിയത്. സ്ത്രീകളടക്കം മാര്‍ച്ചില്‍ അണിനിരന്നിരുന്നത്. ബിജെപി ഓഫീസിന് സമീപത്ത് മാര്‍ച്ച് എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. മാര്‍ച്ച് അപ്രതീക്ഷിതമായി രണ്ടായി പിരിഞ്ഞ് ഒന്ന് ബിജെപി ഓഫീസിന് മുന്നിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഇതിന് പിന്നാലെയാണ് പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയത്. പലതവണ കണ്ണീര്‍ വാതകം പ്രയോഗിച്ചെങ്കിലും ഇരുവിഭാഗവും ഇപ്പോഴും ഇവിടെ തമ്പടിച്ചിരിക്കുകയാണ്. ഇരു വിഭാഗങ്ങളേയും പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here