ലാലിഗയിൽ റയൽ മഡ്രിഡിനെ വിയ്യാറൽ സമനിലയിൽ തളച്ചു

ലാലിഗയിൽ റയൽ മഡ്രിഡിനെ വിയ്യാറൽ സമനിലയിൽ തളച്ചു. ഇരുടീമും 2 ഗോൾ വീതം നേടി. സാന്റി കസോർളയുടെ ഇരട്ട ഗോളാണ് മഡ്രിഡ് സംഘത്തിന് തിരിച്ചടിയായത്.
റയലിനായി കരീം ബെൻസേമയും റാഫേൽ വരാനെയും ഓരോ ഗോൾ വീതം നേടിസ്വന്തം മൈതാനത്ത് വച്ച് റയൽ മഡ്രിഡിനെ വിറപ്പിച്ചാണ് വിയ്യാറൽ തുടങ്ങിയത്. സാന്റി കസോർള നാലാം മിനിറ്റിൽ തന്നെ മാഡ്രിഡ് വല ചലിപ്പിച്ചു. കരീം ബെൻസേമ ഏഴാം മിനിറ്റിൽ തിരിച്ചടിച്ചതോടെ റയലിന്റെ ശ്വാസം വീണു. 20ാം മിനിറ്റിൽ വരാനെ റയലിന് ലീഡ് നൽകി.
21ന്റെ ലീഡുമായി രണ്ടാം പകുതിയിലിറങ്ങിയ റയലിനെ കസോർള വീണ്ടും ഞെട്ടിച്ചു. 82ാം മിനിറ്റിൽ സമനില ഗോൾ. സെവിയ്യയെ മറികടന്ന് കിരീട പ്രതീക്ഷ നിലനിർത്താനുള്ള അവസരമാണ് റയൽ കൈവിട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here