ഹർത്താലിൽ 100 കോടി വ്യാപാരനഷ്ടമുണ്ടായെന്ന് ടി നസ്രുദീൻ

ഇന്നലെ നടന്ന ഹർത്താലിൽ 100 കോടി വ്യാപാരനഷ്ടമുണ്ടായെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസ്രുദീൻ. ഈ മാസം 8 ,9 ദിവസങ്ങളിൽ നടക്കുന്ന ഹർത്താലിനെ അംഗീകരിക്കുന്നുണ്ടെങ്കിലും അന്ന് കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് അദ്ദേഹം കോഴിക്കോട് പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട് ഇന്നലെ നടന്ന ഹർത്താലിൽ വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടായത്. 10 കോടിയുടെ നാശനഷ്ടങ്ങളാണ് പ്രാഥമികമായി കണക്കാക്കുന്നത്, വ്യാപരനഷ്ടം വേറെയും. ഇത് നികത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ടി നസ്രുദീൻ പറഞ്ഞു
2019 ഹർത്താൽ വിരുദ്ധ വർഷമായി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ മാസം 8,9 ന് നടക്കുന്ന ദേശീയ പണിമുടക്കിനോടുള്ള നിലപാട് വ്യാപാരി വ്യവസായി ഏകോപന സമിതി അന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ അടുത്ത ദിവസങ്ങളിൽ നടക്കുന്ന ദേശീയ പണിമുടക്കിനോട് അനുഭാവമുണ്ടെങ്കിലും അന്നും കടകൾ തുറന്ന് പ്രവർത്തിക്കുമെന്നാണ് അദ്ദേഹം ഇന്ന് കോഴിക്കോട് പറഞ്ഞത്. ഇന്നലെയുണ്ടായ ഹർത്താലിൽ ആക്രമണമുണ്ടാക്കിയവരെ പിടിച്ചു കൊടുത്തിട്ടും പോലീസ് വേണ്ടത്ര നടപടിയെടുത്തില്ല എന്നും അദ്ദേഹം ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here