എ.ടി.എമ്മുകളിൽ രണ്ടായിരത്തിന്റെ നോട്ട് നിക്ഷേപിയ്ക്കുന്നത് ഉടൻ അവസാനിപ്പിയ്ക്കും
രാജ്യത്തെ എ.ടി.എമ്മുകളിൽ രണ്ടായിരത്തിന്റെ നോട്ട് നിക്ഷേപിയ്ക്കുന്നത് ഉടൻ അവസാനിപ്പിയ്ക്കും. 2000 ത്തിന്റെ നോട്ട് പിൻ വലിയ്ക്കുന്നതിന് മുന്നോടിയായാണ് നടപടി. റിസർവ് ബാങ്കിന്റെ നിർദ്ധേശത്തിന് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക കാര്യ വിഭാഗം പച്ചക്കൊടി കാട്ടിയതായി സൂചന.
Read More: ‘ഗ്ലോബ് സോക്കർ’ ഫുട്ബോൾ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്
കള്ളപ്പണം നിയന്ത്രണത്തിന് രാജ്യത്ത് ശേഷിയ്ക്കുന്ന പ്രധാന പ്രതിബന്ധം രണ്ടായിരത്തിന്റെ നോട്ടുകളാണെന്നാണ് വിവിധ കേന്ദ്രസർക്കാർ എജൻസികളുടെ നിഗമനം. വലിയ തുകകളായി ശേഖരിയ്ക്കുന്നതിനും സൂക്ഷിയ്ക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള സൗകര്യമാണ് ഇവർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിയ്ക്കുക മാത്രമാണ് ഇതിനുള്ള എക പോംവഴി. ഈ നിർദ്ധേശം കേന്ദ്രസർക്കാർ തത്വത്തിൽ അംഗികരിയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളുടെ മുപ്പത്തി അഞ്ച് ശതമാനം വരും രണ്ടായിരത്തിന്റെ നോട്ടുകൾ. അതുകൊണ്ട് തന്നെ ഒറ്റയടിയ്ക്ക് ഇവ പിൻവലിച്ചാൽ അത് രണ്ടാം നോട്ടുനിരോധനത്തിന്റെ സാഹചര്യമാകും രാജ്യത്ത് സ്യഷ്ടിയ്ക്കുക. ഈ സാഹചര്യത്തിൽ ഘട്ടംഘട്ടമായി രണ്ടായിരത്തിന്റെ നോട്ടുകളുടെ എണ്ണം കുറയ്ക്കുകയാണ് ഉപായം. ഇതിന്റെ ആദ്യപടിയായ് എ.ടി.എമ്മുകൾ വഴിയുള്ള 2000 ത്തിന്റെ നോട്ടുകളുടെ വിനിമയം അവസാനിപ്പിയ്ക്കും. പിൻ വലിയ്ക്കുന്ന തുകയ്ക്ക് സമാനമായി അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകൾ എ.ടി.എമ്മുകളിൽ നിറയ്ക്കാനാണ് തീരുമാനം. ഇതാകുമ്പോൾ പ്രത്യക്ഷത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല.
Read More: ‘പണ്ട് പുഴുവടിച്ച് പല്ല് പോയത് ഓർമ്മയുണ്ടോ?’; കുമ്പളങ്ങി നൈറ്റ്‌സിന്റെ രസികൻ ടീസർ പുറത്ത്
പരോക്ഷമായി രണ്ടായിരത്തിന്റെ നോട്ട് എറെ വൈകാതെ വിപണിയിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്യും. റിസർവ് ബാങ്കിന്റെ ഈ നിർദ്ധേശത്തിന് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയതായി കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക കാര്യ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ’24’ നോട് സ്ഥിരീകരിച്ചു. രണ്ടായിരത്തിന്റെ നോട്ടുകളുടെ വിനിമയം അവസാനിയ്ക്കുന്നതോടെ വലിയ തുകകളുടെ ഇടപാടുകൾ പൂർണ്ണമായും ബാങ്കുകൾ വഴി ആകും എന്നാണ് റിസർവ് ബാങ്കിന്റെ പ്രതീക്ഷ. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ എ.ടി.എമ്മുകളിൽ പ്രത്യേകം സംവിധാനം ഒരുക്കിയാണ് രണ്ടായിരത്തിന്റെ നോട്ടുകൾ വിതരണം ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here