എന്‍എസ്എസ് സമദൂരത്തിലല്ല കാര്യങ്ങള്‍ കാണുന്നത്: കാനം രാജേന്ദ്രന്‍

എന്‍എസ്എസ് സമദൂരത്തിലല്ല കാര്യങ്ങള്‍ കാണുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമദൂരത്തിലാണ് കാര്യങ്ങള്‍ കണ്ടിരുന്നതെങ്കില്‍ ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന അക്രമങ്ങളെ അപലപിക്കുമായിരുന്നുവെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കലാപത്തിന് കാരണം സർക്കാരെന്ന എന്‍എസ്എസിനറെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസി, അവിശ്വാസി എന്നിങ്ങനെ സമൂഹത്തെ വിഭജിച്ച് ഇടതുപക്ഷത്തെ അക്രമിക്കാനാണ് ഉദ്ദേശമെങ്കിൽ നടക്കില്ലെന്നും ആ കാലം കഴിഞ്ഞു പോയിയെന്നും കാനം പറഞ്ഞു. നാവോത്ഥാനത്തിന്‍റെ പേര് പറഞ്ഞ് സർക്കാർ നിരീശ്വരവാദം പ്രചരിപ്പിക്കുകയാണെന്നും വിശ്വാസം സംരക്ഷിക്കാൻ സർക്കാർ പരാജയപ്പെടുബോൾ ജനം രംഗത്തിറങ്ങുന്നത് തെറ്റല്ലെന്നുമാണ് എൻഎസ്എസിന്റെ വാർത്താകുറിപ്പില്‍ ഉണ്ടായിരുന്നത്. അതേസമയം വസ്തുതകൾ പരിശോധിക്കാതെയുള്ള പ്രതികരണമാണ് എന്‍എസ്എസിന്റേതെന്ന് കടകംപള്ളിയും വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here