സംസ്ഥാനത്ത് കലാപത്തിന് കാരണം സർക്കാരെന്ന് എന്‍എസ്എസ്

സർക്കാരിനെതിരെ വിമർശനവുമായി എൻഎസ്എസ്. സംസ്ഥാനത്ത് കലാപത്തിന് കാരണം സർക്കാരെന്നും എൻഎസ്എസ് വിമർശിക്കുന്നു. വിശ്വാസം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. നാവോത്ഥാനത്തിന്‍റെ പേര് പറഞ്ഞ് സർക്കാർ നിരീശ്വരവാദം പ്രചരിപ്പിക്കുകയാണെന്നും വിശ്വാസം സംരക്ഷിക്കാൻ സർക്കാർ പരാജയപ്പെടുബോൾ ജനം രംഗത്തിറങ്ങുന്നത് തെറ്റല്ലെന്നും എൻഎസ്എസ് വാർത്താകുറിപ്പില്‍ പറയുന്നു.
യുവതി പ്രവേശനം നടന്നതിന് ശേഷം ആദ്യമായാണ് എന്‍എസ്എസ് സര്‍ക്കാറിനെതിരെ പരസ്യമായി രംഗത്ത് വരുന്നത്.
സമാധാനപരമായി പരിഹരിക്കാവുന്ന പ്രശ്നം ഇത്രയം സങ്കീര്‍ണ്ണമാക്കിയത് സര്‍ക്കാറാണ്. യുവതി പ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാറിന്റേത്. ജനങ്ങള്‍ നല്‍കിയ അധികാരം കയ്യില്‍ വച്ച് എന്ത് ഹീനമാര്‍ഗ്ഗവും ഉപയോഗിച്ച് പാര്‍ട്ടിയുടെ നയം നടപ്പാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. അനാവശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുക,നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുക, കള്ളം മാറ്റിപ്പറഞ്ഞ് ലക്ഷ്യം സാധൂകരിക്കാന്‍ ശ്രമിക്കുക, ഹൈന്ദവാചാര്യന്മാരെ നികൃഷ്ടമായി അധിക്ഷേപിക്കുക, വിശ്വാസികളേയും പരിഹസിക്കുക എന്നതാണ് സര്‍ക്കാറിന്റെ ഇടപെടല്‍. ഒരു ജനാധിപത്യ ഗവണ്‍മെന്റിന് യോജിച്ചതല്ല.
ആചാരം സംരക്ഷിക്കാന്‍ വിശ്വാസികള്‍ക്ക് ആഗ്രഹമുണ്ട്. അവരെ പരിഹസിക്കുകയാണ് സര്‍ക്കാര്‍. സമാധാനപരമായി സര്‍ക്കാറിനെതിരെ സമരം നയിക്കണമെന്നും എന്‍എസ്എസ് ആഹ്വാനം ചെയ്യുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here