അനധികൃത ഖനനം; സി ബി ഐക്കെതിരെ പ്രതിപക്ഷ പാർട്ടികള്‍

അനധികൃത ഖനനത്തിന് അനുമതി നല്‍കിയെന്ന് കാട്ടി സമാജ് വാദി പാർട്ടി അധ്യക്ഷനെതിരെ കേസെടുത്ത സി ബി ഐക്കെതിരെ പ്രതിപക്ഷ
പാർട്ടികള്‍. ഉത്തർപ്രദേശില്‍ മായാവതിയുടെ ബി എസ് പി യും അഖിലേഷിന്‍റെ എസ് പിയും അടുത്ത തെരഞ്ഞെടുപ്പില്‍ സംഖ്യത്തിലാവുന്നത് മുന്നില്‍ കണ്ട്
കേന്ദ്രം ഭരിക്കുന്ന ബി ജെ പി, സി ബി ഐയെ ഉപയോഗിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃത ഖനനത്തിന് അനുമതി നല്‍കിയെന്നാരോപിണ് സി ബി ഐ കേസെടുത്തത്.
അഖിലേഷിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ ഏജന്‍സി. എന്നാല്‍ സി ബി ഐ യെ ഉപയോഗിച്ച് നരേന്ദ്ര മോദി സർക്കാർ രാഷ്ട്രീയം കളി
ക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികള്‍ ആരോപിച്ചു. ബി എസ് പി, കോണ്‍ഗ്രസ്, ആം ആദ്മി പാർട്ടി എന്നിവരെല്ലാം കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്തെത്തി. വിഷയത്തില്‍ പുതുതായി ഒന്നുമില്ലെന്നും ബി ജെ പി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും മായാവതി പറഞ്ഞു.
കഴിഞ്ഞ നാലര വർഷമായി കേസെടുക്കാതിരുന്ന സി ബി ഐ ഇപ്പോള്‍ ഇടപെടുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ്
ഗുലാം നബി ആസാദും പ്രതികരിച്ചു. വിഷയം രാജ്യസഭയിലും ബഹളത്തിനിടയാക്കി. എസ് പി ബി എസ് പി സംഖ്യത്തിനെതിരെ ബി ജെ പി, സി ബി ഐയുമായി സംഖ്യമുണ്ടാക്കിയിരിക്കുകയാണെന്നായിരുന്നു സമാജ് വാദി പാർട്ടി നേതാക്കളുടെ ആരോപണം.
അഖിലേഷ് യാദവിനെതിരായ നടപടി കഴിഞ്ഞ അഞ്ച് വർഷമായി നരേന്ദ്ര മോദി തന്‍റെ രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ നടത്തി കൊണ്ടിരിക്കുന്ന ദുഷ്ചെയ്തികളില്‍ ഒന്ന് മാത്രമാണെന്നും ഓരോ പ്രതിപക്ഷ പാർട്ടികളും അത് തിരിച്ചറിയുകയും പ്രതികരിക്കുകയും വേണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ പറഞ്ഞു. ചോദ്യം ചെയ്താല്‍ സി ബി ഐക്ക് മറുപടി നല്‍കുമെന്നും പക്ഷെ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ജനങ്ങളായിരിക്കും മറുപടി നല്‍കുകയെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here