Advertisement

ഹര്‍ത്താല്‍ അക്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി

January 7, 2019
1 minute Read
high court on harthals

ഹര്‍ത്താലുകള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്ത് തുടര്‍ച്ചയായി ഹര്‍ത്താല്‍ നടത്തുന്നതിനെതിരെ ഹൈക്കോടതി പരസ്യ വിമര്‍ശനം ഉന്നയിച്ചു. വെറും തമാശ പോലെയാണ് സംസ്ഥാനത്ത് ഹര്‍ത്താലുകളെ കാണുന്നത്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, ആരെയും അതില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.

Read More: തല മുണ്ഡനം ചെയ്ത് നടി ലെന

ഹര്‍ത്താല്‍ അക്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. നിലവിലെ സ്ഥിതി ആശങ്കാജനകമാണ്. അക്രമങ്ങള്‍ തടയാന്‍ സമഗ്രമായ നടപടികള്‍ വേണമെന്ന് കോടതി പറഞ്ഞു. ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നമാണെന്നും ഒരു വര്‍ഷം 97 ഹര്‍ത്താല്‍ നടന്നെന്നത് അവിശ്വസനീയമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നാളത്തെ പണിമുടക്ക് നേരിടാന്‍ എന്ത് നടപടിയെടുത്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ നടപടികള്‍ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതിയെ അറിയിക്കണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top