Advertisement

തല മുണ്ഡനം ചെയ്ത് നടി ലെന

January 7, 2019
1 minute Read
Lena

തല മുണ്ഡനം ചെയ്ത് പുത്തല്‍ ലുക്കില്‍ നടി ലെന. പുതിയ മ്യൂസിക് ആല്‍ബം ബോധിയിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന ലുക്കില്‍ മലയാളത്തിന്റെ പ്രിയ നായിക ലെന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ലെനയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മുന്‍പ് ചില സിനിമകളുടെ ഭാഗമായി ലെന ഷോര്‍ട് ഹെയര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഗോദ സഹ സംവിധായകനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ‘ബോധി, ഗതി, മുക്തി’ എന്ന ത്രിഭാഷാ സംഗീത ആൽബത്തിലാണ് വ്യത്യസ്ത ലുക്കിൽ ലെന എത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രി-ഭാഷ ആൽബമെന്ന പ്രത്യേകതയുമായാണ് ഈ സംഗീത സമർപ്പണം ജനങ്ങളിലേക്കെത്തുക. പ്രഗതിയെന്ന സംഗീത ബാൻഡുമായി ചേർന്നാണു നിർമ്മാണം. ഹരിശങ്കർ കെ.എസ്. ആണ് ബാൻഡ് തലവൻ. ലെനയെ കൂടാതെ ഗോദ നായിക വാമിഖ ഗബ്ബി, നില ഉഷ എന്നിവരുമുണ്ട്. മൂവരും വ്യത്യസ്ത ഗാനങ്ങളുമായാവും വരിക. ലെനയുടെ ബോധി ഹിന്ദിയിലാണ്. നൈല അവതരിപ്പിക്കുന്ന ഗതി മലയാളത്തിലാണ്. വമിഖയുടെ മുക്തി തമിഴിലും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top